റെയിൽവേയിൽ 5165 ഒഴിവുകളിലേക്ക് നിയമനം; 1688 തസ്തികകളിലേക്ക് പ്ലസ്ടുക്കാർക്കും അപേക്ഷിക്കാ

Kerala Jobs 2026,Kerala Job Vacancy,Latest Kerala Jobs • Kerala PSC Jobs • Kerala Govt Jobs • Private Jobs Kerala • Jobs in Kerala • Freshers Jobs Ker

റെയിൽവേയിൽ 5165 ഒഴിവുകളിലേക്ക് നിയമനം; 1688 തസ്തികകളിലേക്ക് പ്ലസ്ടുക്കാർക്കും അപേക്ഷിക്കാ

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 5165 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിൽ 3477 തസ്തികകളിൽ ബിരുദമാണ് യോ​ഗ്യത. 1688 തസ്തികകളിലേക്ക് പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം. 

ആർ.ആർ.ബി എൻ.ടി.പി.സി അണ്ടർ ഗ്രാജ്വേറ്റ് ഒഴിവുകൾ 
നോൺ- ടെക്നിക്കൽ പോപ്പുലർ കാറ്റ​ഗറീസ് (അണ്ടർ ​ഗ്രാജ്വേറ്റ്) വിഭാ​ഗത്തിന് കീഴിലുള്ള ട്രെയൻസ് ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലെ ആകെ 1688 ഒഴിവുകളിലേക്കാണ് എസ്.എസ്.എൽ.സി, പ്ലസ്ടു യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നത്. ഇതിലേക്കുള്ള അപേക്ഷാ നടപടികൾ ഒക്ടോബർ 15ന് ആണ് ആരംഭിക്കുക. നവംബർ 13 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷാ നടപടികൾ ആരംഭിച്ചാലുടൻ യോ​ഗ്യരായ ഉദ്യോ​ഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ (CPC) പ്രകാരം പേ ലെവൽ രണ്ടിൽ 19,900 രൂപയവും പേ ലെവൽ മൂന്നിൽ 21,700 രൂപയുമാണ് ശമ്പളമായി ലഭിക്കുക. ഈ റിക്രൂട്ട്മെന്റ് നടപടിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ത്യയിൽ എവിടെയും നിയമിക്കാവുന്നതാണ്. 

പ്രായ പരിധി
2027 ജനുവരി 1ന് 18 വയസ്സിനും 30നും ഇടയിൽ പ്രായമുള്ള ഉദ്യോ​ഗാർഥികൾക്ക് അപേക്ഷിക്കാം. 

അപേക്ഷാ ഫീസ്
ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 250 രൂപയും.

ബിരുദ തല ഒഴിവുകൾ
ബിരുദതല തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ 2026 ഒക്ടോബർ 8 മുതൽ നവംബർ 6 വരെയാണ്. വിശദമായ വിജ്ഞാപനം 2026 ഒക്ടോബർ 7-ന് പ്രസിദ്ധീകരിക്കും. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ തുടങ്ങിയവയാണ് ഇതിലെ തസ്തികകൾ. ഇതിന് അപേക്ഷിക്കാൻ സർവകലാശാലാ ബിരുദം വേണം. പ്രായപരിധി 18 മുതൽ 33-36 വയസ്സ് വരെ (നിർദിഷ്ട ചട്ടങ്ങൾക്കനുസൃതമായി). ഔദ്യോഗിക ആർ.ആർ.ബി അപേക്ഷാ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കുമ്പോൾ ആധാർ ഉപയോ​ഗിക്കണം
അപേക്ഷിക്കുമ്പോൾ ആധാർ ഉപയോ​ഗിക്കണമെന്ന് ബോർഡ് നിർദേശിച്ചു. ആധാർ വഴി പരിശോധിക്കാത്ത അപേക്ഷകൾ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. ഇത് കാലതാമസത്തിനും ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. അതിനാൽ ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോൾ തന്നെ ആധാർ ഉപയോഗിച്ച് പ്രാഥമിക വിവരങ്ങൾ പരിശോധിക്കണമെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ നിർദേശിച്ചു. ആധാർ പരിശോധന വിജയകരമാകുന്നതിന് ആധാറിലെ പേരും ജനനതീയതിയും പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റിലെ പേരും ജനന തീയതിയുമായും പൊരുത്തപ്പെടേണ്ടതുണ്ട്. അതുപോലെ, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, തങ്ങളുടെ ആധാർ വിവരങ്ങളിൽ ഏറ്റവും പുതിയ ഫോട്ടോയും വിരലടയാളം, ഐറിസ് (കണ്ണിലെ കൃഷ്ണമണി) എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ ഉറപ്പാക്കണം. 

തിരഞ്ഞെടുപ്പ് രീതി
ഒന്നാം ഘട്ട കംപ്യൂട്ടർ ഇധിഷ്ഠിത പരീക്ഷ (CBT), രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രേഖകളുടെ പരിശോധന  (document verification) എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. 
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മറ്റ് ആവശ്യകതകളും വിശദമായ വിജ്ഞാപനത്തിന് അനുസൃതമായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വ്യക്തമാക്കുന്നു. എല്ലാ ആർ.ആർ.ബി (RRB)-കളുടെയും പൊതുവായ വെബ്‌സൈറ്റായ rrb.indianrailways.gov.in-ൽ മാത്രമായിരിക്കും ഈ വിജ്ഞാപനം പ്രസിദ്ധീകരിക്കുക. ഈ പൊതു വെബ്‌സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഓരോ ആർ.ആർ.ബിയുടെയും വെബ്‌പേജുകൾ സന്ദർശിക്കാവുന്നതാണ്.

Post a Comment

© ‧ Career growth . All rights reserved. Developed by Jago Desain