കേരള ഹൈക്കോടതിയിൽ ഒഴിവ്; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം 52,600 വരെ, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

Thozhilvartha

കേരള ഹൈക്കോടതിയിൽ ഒഴിവ്; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം 52,600 വരെ, ഇപ്പോൾ തന്നെ അപേക്ഷിക്കൂ 


കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 2026 സെപ്റ്റംബർ 26 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700 മുതൽ 52,600 വരെ ശമ്പള സ്കെയിൽ ലഭിക്കും. 

തസ്തികകളും ഒഴിവുകളും

ഗാർഡനർ – 5 ഒഴിവുകൾ
റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കിടെ ഉണ്ടാകുന്ന ഒഴിവുകളും ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തും. റാങ്ക് ലിസ്റ്റ് കുറഞ്ഞത് ഒരു വർഷവും പരമാവധി രണ്ട് വർഷവും അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയും പ്രാബല്യത്തിലുണ്ടാകും. 

പ്രായപരിധി

ജനറൽ വിഭാഗത്തിൽ 1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 1981 ജനുവരി 2നും 2008 ജനുവരി 1ന് ഇടയിലും ഒ.ബി.സി വിഭാഗക്കാർക്ക് 1983 ജനുവരി 2നും 2008 ജനുവരി 1ന് ഇടയിലും ജനിച്ചവരായിരിക്കണം. വിമുക്തഭടർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്.  

യോഗ്യത

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇതിന് പുറമെ താഴെ പറയുന്നവയിൽ ഏതെങ്കിലും യോഗ്യത ആവശ്യമാണ്:

ഡിപ്ലോമ ഇൻ ഗാർഡനിംഗ്
വി.എച്ച്.എസ്.ഇ  നഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ്
വി.എച്ച്.എസ്.ഇ  അഗ്രികൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ)
വി.എച്ച്.എസ്.ഇ  അഗ്രികൾച്ചർ

ഹോർട്ടികൾച്ചർ/ഫാം മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700–52,600 ശമ്പള സ്കെയിലാണ് ലഭിക്കുക. 

സെലക്ഷൻ രീതി

അപേക്ഷകരുടെ എണ്ണം അനുസരിച്ച് അഭിമുഖം മാത്രമായോ എഴുത്തുപരീക്ഷയും അഭിമുഖവും ഉൾപ്പെട്ട രീതിയിലോ തിരഞ്ഞെടുപ്പ് നടത്തും. എഴുത്തുപരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷാകേന്ദ്രം എറണാകുളം ആയിരിക്കും. 

അവസാന തീയതി

2026 സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും സെപ്റ്റംബർ 26 ആണ്. ഓഫ്‌ലൈൻ ഫീസ് അടയ്ക്കുന്നതിനുള്ള കാലയളവ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7 വരെ ആണ്. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ One Time Registration പൂർത്തിയാക്കിയ ശേഷം ഗാർഡനർ തസ്തികയിലേക്ക് അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യത, പ്രായപരിധി, മറ്റ് നിബന്ധനകൾ എന്നിവ പരിശോധിക്കണം.

Post a Comment

© Career growth . All rights reserved. Developed by Jago Desain