കെഎസ്ആർടിസിയിൽ താത്കാലിക നിയമനം; 55,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
കെഎസ്ആർടിസിയിൽ ജോലി നേടാം.എഞ്ചിനിയർ തസ്തികയിലാണ് നിയമനം. താത്കാലിക ഒഴിവാണ്. യോഗ്യത,ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായി അറിയാം.
ചീഫ് എഞ്ചിനിയർ (പ്രൊജക്ട് ആൻ്റ് സിവിൽ വർക്ക്സ്)- ഒരു ഒഴിവാണ് ഉള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. സിവിൽ എഞ്ചിനിയറിംഗിൽ ബിടെക്കോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസൈൻ അല്ലെങ്കിൽ കണ്‍സ്ട്രക്ഷൻ മേഖലയിലെ പിഡബ്ല്യുഡിയിൽ നിന്നോ അല്ലെങ്കിൽ സിപിഡബ്ല്യുഡിയിൽ നിന്നോ വിരമിച്ച എൻജിനയർമാരായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസാണ്. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് റീ-എംപ്ലോയ്മെന്റ് അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളം ലഭിക്കുക.
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ (ഇലക്ട്രിക്കൽ) ഒരു ഒഴിവാണ് ഉള്ളത്. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിടെക്കോ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. സർക്കാർ ഓഫീസുകളിൽ അസിസ്റ്റൻ്റ് എഞ്ചിനിയർ ആയി കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം വേണം. അല്ലെങ്കിൽ അസിസ്റ്റന്റ് എൻജിനീയർ തത്തുല്യ പദവിക്കുള്ള എ-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ഉള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 9 ന് വൈകീട്ട് 5 മണി.കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/09/Notification-Final-CE-AE-v2.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവ്
ഗവ എന്‍ജിനീയറിങ് കോളേജില്‍ നിയമനം
വയനാട് ഗവ എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ട്രേഡ്സ്മാന് തസ്തികകളില്‍ ആണ് ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനമായിരിക്കും. പിഎസ്സി അനുശാസിക്കുന്ന യോഗ്യതയും പ്രായ പരിധിയിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് കോളേജില്‍ വെച്ചായിരിക്കും അഭിമുഖം നടക്കുക. അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍ -04935 257321.
ക്ലാര്‍ക്ക് താല്‍ക്കാലിക നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ക്ലാര്‍ക്കിനെ നിയമിക്കുന്നു. 18-നും 45-നും ഇടയില്‍ പ്രായവും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിംഗ് അഭികാമ്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം പൂരിപ്പിച്ച് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലുള്ള മേഖലാ ഓഫീസിലോ bcddpkd@gmail.com എന്ന ഇ-മെയിലിലോ സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിജ്ഞാപനവും അപേക്ഷാഫോമും www.egrantz.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0492-2222335.
