ലുലു മാളില്‍ നിരവധി ഒഴിവുകള്‍... നിയമനം കോട്ടയത്ത്; ആര്‍ക്കൊക്കെ അപേക്ഷിക്കാം

UAE jobs,Jobs in UAE,Dubai jobs,Gulf jobs,UAE job vacancy,Latest UAE jobs,UAE recruitment,UAE job openings,UAE hiring now,Urgent jobs in UAE

ലുലു മാള്‍ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോട്ടയത്തെ ലുലുമാളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് കൊണ്ട് നിയമന പ്രക്രിയയില്‍ ഭാഗമാകാം.

ബുച്ചര്‍, സെയില്‍സ് അസോസിയേറ്റ്, സി ഡി പി, ഡി സി ഡി പി, കോമിസ്, ബേക്കറി - സൂ-ഷെഫ് /സീനിയര്‍ സി ഡിപി, ഫിഷ് മോംഗര്‍, മള്‍ട്ടി ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകള്‍, പ്രവൃത്തി പരിചയം, പ്രായപരിധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ബുച്ചര്‍

സെയില്‍സ് അസോസിയേറ്റ്

ഈ തസ്തികയിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 35 വയസില്‍ താഴെയായിരിക്കണം.

സി ഡി പി, ഡി സി ഡി പി, കോമിസ്

സൗത്ത് ഇന്ത്യന്‍ / നോര്‍ത്ത് ഇന്ത്യന്‍, ചാറ്റ് മേക്കേഴ്‌സ്, പരമ്പരാഗത പലഹാരങ്ങള്‍ ഉണ്ടാക്കുന്നവര്‍, പിസ്സ മേക്കേഴ്‌സ് എന്നിവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ബേക്കറി - സൂ-ഷെഫ് / സീനിയര്‍ സി ഡിപി

3 മുതല്‍ 5 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഫിഷ് മോംഗര്‍

ബന്ധപ്പെട്ട തസ്തികയില്‍ ഒരു വര്‍ഷത്തിലധികം പരിചയമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

മള്‍ട്ടി-ടെക്‌നീഷ്യന്‍

ബന്ധപ്പെട്ട തസ്തികയില്‍ രണ്ട് വര്‍ഷത്തിലധികം പരിചയമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

സൂപ്പര്‍വൈസര്‍

ഗ്രോസറി (നോണ്‍-ഫുഡ്), ഗ്രോസറി (ഫുഡ്), മത്സ്യം, പഴങ്ങളും പച്ചക്കറികളും, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹെല്‍പ്പര്‍

ഈ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 35 വയസില്‍ താഴെയായിരിക്കണം.

അഭിമുഖവേദി / തീയതി / സമയം

സ്ഥലം : ലുലു മാള്‍ കോട്ടയം
ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് (പ്രൈവറ്റ് ലിമിറ്റഡ്)
ഡോര്‍ നമ്പര്‍ 31-38, എം.സി. റോഡ്, മൂലവട്ടം,
കോട്ടയം - 686013, കേരളം

തീയതി
28/09/2026

സമയം
രാവിലെ 10:00 മുതല്‍ ഉച്ചയ്ക്ക് 3:00 വരെ

ഈ തസ്തികയിലേക്കുള്ള നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലുലു യാതൊരുവിധ ഫീസും ഈടാക്കുന്നില്ലെന്ന് ശ്രദ്ധിക്കുക. അഭിമുഖവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെടുക.

മെയില്‍ ഐ ഡി : hrkottayam@lulugroupindia.com

Post a Comment

© ‧ Career growth . All rights reserved. Developed by Jago Desain