GATE- 2027 പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! ഗെയിൽ കമ്പനിയിൽ ജോലി നേടാം, അറിയേണ്ടതെല്ലാം...

GATE- 2027 പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! ഗെയിൽ കമ്പനിയിൽ ജോലി നേടാം, അറിയേണ്ടതെല്ലാം...


കെമിക്കൽ,ഇൻസ്ട്രുമെന്റേഷൻ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ ഉള്ളത് ഒഴിവുകളുടെ എണ്ണമടക്കമുള്ള കാര്യങ്ങൾ 2027 ഫെബ്രുവരിയിൽ ഗെയിൽ പ്രസിദ്ധീകരിക്കും

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ നിയമനത്തിന് അവസരം. GATE-2027 സ്കോർ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്. വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 17,2026 മുതൽ സമർപ്പിക്കാം.

ഒഴിവുകൾ

കെമിക്കൽ,ഇൻസ്ട്രുമെന്റേഷൻ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ ഉള്ളത് ഒഴിവുകളുടെ എണ്ണമടക്കമുള്ള കാര്യങ്ങൾ 2027 ഫെബ്രുവരിയിൽ ഗെയിൽ പ്രസിദ്ധീകരിക്കും. ആ സമയത്ത് മാത്രമേ കൃത്യമായ ഒഴിവുകളുടെ എണ്ണം ലഭ്യമാകുകയുള്

വിദ്യാഭ്യാസ യോഗ്യത

കെമിക്കൽ: കുറഞ്ഞത് 65 ശതമാനം മാർക്കോടെ എഞ്ചിനീയറിങ് ബിരുദം. കെമിക്കൽ, പെട്രോകെമിക്കൽ, കെമിക്കൽ ടെക്നോളജി, പെട്രോകെമിക്കൽ ടെക്നോളജി, കെമിക്കൽ ടെക്നോളജി ആൻഡ് പോളിമർ സയൻസ്, കെമിക്കൽ ടെക്നോളജി ആൻഡ് പ്ലാസ്റ്റിക് ടെക്നോളജി തുടങ്ങിയ ശാഖകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഇൻസ്ട്രുമെന്റേഷൻ: കുറഞ്ഞത് 65 ശതമാനം മാർക്കോടെ എഞ്ചിനീയറിങ് ബിരുദം. ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങിയ ശാഖകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഇലക്ട്രിക്കൽ: കുറഞ്ഞത് 65 ശതമാനം മാർക്കോടെ എഞ്ചിനീയറിങ് ബിരുദം. ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് പവർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് പവർ തുടങ്ങിയ ശാഖകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

മെക്കാനിക്കൽ: കുറഞ്ഞത് 65 ശതമാനം മാർക്കോടെ എഞ്ചിനീയറിങ് ബിരുദം. മെക്കാനിക്കൽ, പ്രൊഡക്ഷൻ, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, മാനുഫാക്ചറിങ്, മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ തുടങ്ങിയ ശാഖകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

2026-ൽ കോഴ്സ് പൂർത്തിയാക്കിയവർക്കും, നിലവിൽ അവസാന വർഷം (2026-27) പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. 2025-ലോ അതിനുമുമ്പോ വിജയിച്ചവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

പ്രായപരിധി

ജനറൽ വിഭാഗം: പരമാവധി 26 വയസ്സ്.

എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, ഒബിസി (NCL) വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും പ്രായമിളവ് ലഭിക്കും.

ഗെയിൽ (GAIL) അപേക്ഷാ തീയതികൾ

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി: 2027 ഫെബ്രുവരി 17

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2027 മാർച്ച് 18

വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്: 2027 ഫെബ്രുവരിയിൽ ഗെയിൽ വെബ്‌സൈറ്റിൽ വിശദമായ രണ്ടാമത്തെ പരസ്യം പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.gailonline.com/careers/currentOpnning/GATE-2027-1st-Advertisement-01-09-2026.pdf

Post a Comment

© Career growth . All rights reserved. Developed by Jago Desain