PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

Kerala Jobs 2026,Kerala Job Vacancy,Latest Kerala Jobs • Kerala PSC Jobs • Kerala Govt Jobs • Private Jobs Kerala • Jobs in Kerala • Freshers Jobs Ker

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !


അപേക്ഷകർക്ക് 18 മുതൽ 35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്കും മറ്റ് അർഹരായ വിഭാഗങ്ങൾക്കും സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് (PGIMER) നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 243 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 03.

യോഗ്യത

അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള B.Sc. (Hons) Nursing / Regular B.Sc. Nursing / Post Basic B.Sc. Nursing യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അല്ലെങ്കിൽ

അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ ഉണ്ടായിരിക്കണം.

സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

യോഗ്യത നേടിയ ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

https://pgimer.edu.in/PGIMER_PORTAL/PGIMERPORTAL/home.jsp

പ്രായപരിധി

അപേക്ഷകർക്ക് 18 മുതൽ 35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്കും മറ്റ് അർഹരായ വിഭാഗങ്ങൾക്കും സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7-ാം ശമ്പള കമ്മീഷൻ പേ ലെവൽ -7 പ്രകാരം 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) വഴിയാണ് തിരഞ്ഞെടുപ്പ്. 100 ചോദ്യങ്ങളുള്ള പരീക്ഷയ്ക്ക് 100 മാർക്കും 100 മിനിറ്റ് സമയവുമുണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് ശേഷം യോഗ്യത നേടിയവരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത് രേഖകൾ പരിശോധിച്ചാണ് അന്തിമ നിയമനം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://pgimer.edu.in/PGIMER_PORTAL/AbstractFilePath?FileType=E&FileName=Detailed%20Advt.%20Guidelines%20Nursing%20Officer09Sep2026132635.pdf&PathKey=VACANCY_PATH

Post a Comment

© Career growth . All rights reserved. Developed by Jago Desain