സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജോലി; ഈ യോഗ്യതയുള്ളവരാണോ? മാസം 35,000 ശമ്പളം വാങ്ങാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലിയവസരം. സിവില്‍ എഞ്ചിനീയര്‍ പോസ്റ്റില്‍ ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ 21ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍- സിവില്‍ എഞ്ചിനീയര്‍. ആകെ 1 ഒഴിവ്.
പ്രായപരിധി
45 വയസിനും, 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 31-10-2024 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ഇ അല്ലെങ്കില്‍ ബി.ടെക്.
ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
യോഗ്യരായവര്‍ ബയോഡാറ്റ, മറ്റു അനുബന്ധ രേഖകള്‍ സഹിതം Managing Director, Kerala State Poultry Development Corporation Limited, TC- 30/697, Pettah, Trivandrum- 695024 എന്ന അഡ്രസിലേക്ക് രജിസ്‌റ്റേര്‍ഡ് പോസ്റ്റായി അയക്കുക.
അവസാന തീയതി നവംബര്‍ 21, വൈകീട്ട് 4.00 മണി. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: Click
Website: Click