കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ അവസരം. ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യിലാണ് അവസരം. ഓഫീസേഴ്‌സ് ഗ്രേഡ് A,B- ജനറല്‍-സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ആകെ 72 ഒഴിവുകളുണ്ട്. ലാസ്റ്റ് ഡേറ്റ് ഡിസംബര്‍ 2 വരെ.
തസ്തിക & ഒഴിവ്
ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗ്രേഡ് A, B- ജനറല്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 72 ഒഴിവുകള്‍.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ (ജനറല്‍) = 50
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ജനറല്‍) = 10
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ലീഗല്‍) = 06
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി- ഐ.ടി = 06
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,500 രൂപമുതല്‍ 99,750 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ (ജനറല്‍)
21 വയസ് മുതല്‍ 30 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ജനറല്‍)
25 മുതല്‍ 33 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ലീഗല്‍)
25 വയസ് മുതല്‍ 33 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി- ഐ.ടി
25 വയസ് മുതല്‍ 33 വയസ് വരെ
വിദ്യാഭ്യാസ യോഗ്യത
മാനേജര്‍ ഗ്രേഡ് B ജനറല്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ തത്തുല്യം. 60 ശതമാനം മാര്‍ക്കോടെ.
അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ പിജി.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 175 രൂപയും, മറ്റുള്ളവര്‍ 1100 രൂപയും അപേക്ഷ ഫീസായി നല്‍കണം
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് SIDBI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: Click
വിജ്ഞാപനം: CLick