For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നഴ്‌സിങ് അസിസ്റ്റന്റ്, ഡ്രൈവർ കം അറ്റൻഡർ, ലൈബ്രേറിയന്‍..... ഒട്ടേറെ അവസരങ്ങൾ.... ഏതു യോഗ്യതക്കാർക്കും ജോലി റെഡി!

Job vacancy,kerala job vacancy,


യോഗ്യത പത്താം ക്ലാസോ ബിരുദമോ എന്തുമാകട്ടെ, ആഗ്രഹിച്ച ജോലി സ്വന്തമാക്കണമെങ്കിൽ ഉടനെ അപേക്ഷിച്ചോളൂ! നഴ്‌സിങ് അസിസ്റ്റന്റ്, ഡ്രൈവർ കം അറ്റൻഡർ, ലൈബ്രേറിയന്‍ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് ഇപ്പോൾ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കണം.

ഒഴിവുകളും തസ്തികകളുമറിയാം;

നഴ്‌സിങ് അസിസ്റ്റന്റ്

ഇടുക്കി അടിമാലി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം നവംബർ 6 നു 9 ന്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, എഎൻഎം സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നഴ്സ‌സ് & മിഡ്‌വൈവ്‌സ് കൗൺസിൽ റജിസ്ട്രേഷൻ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവുക. 0486–4222670.

കെയർ ടേക്കർ

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫിസിന്റെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട് ടൈം കെയർ ടേക്കറുടെ ഒഴിവ്. നവംബർ 8നകം അപേക്ഷിക്കണം. പ്രദേശവാസികളായ വിമുക്തഭടന്മാക്കാണ് അവസരം. 0477–2245673. zswalp@gmail.com.

ഡ്രൈവർ കം അറ്റൻഡർ

കോട്ടയം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 11 ബ്ലോക്കുകളിൽ ഡ്രൈവർ കം അറ്റൻഡർ നിയമനം. യോഗ്യത: പത്താം ക്ലാസ്, ഡ്രൈവിങ് ലൈസൻസ് (എൽഎംവി). യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി നവംബർ 5, 6 തിയതികളിൽ 11ന് ജില്ല മൃഗ സംരക്ഷണ ഓഫിസിൽ ഹാജരാവുക. 0481–2563726.

ലൈബ്രേറിയന്‍

ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രേറിയന്‍ ഒഴിവ്. അഭിമുഖം നവംബർ 6 നു 11ന്. യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സിൽ ഡിപ്ലോമ. ശമ്പളം: പ്രതിദിനം 720 രൂപ. സര്‍ട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാവുക.

തെറപ്പിസ്റ്റ്

ആലപ്പുഴ നാഷനൽ ആയുഷ് മിഷനിൽ ആയുർവേദ തെറപ്പിസ്റ്റ് തസ്തികയിൽ ഒരൊഴിവ്. പുരുഷൻമാർക്കാണ് അവസരം. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 5 ന്. യോഗ്യത: ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ്. പ്രായപരിധി: 40. ശമ്പളം: 14,700. www.nam.kerala.gov.in

അധ്യാപക ഒഴിവ്

ഫോർട്ട്കൊച്ചി സെൻട്രൽ കൽവത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 05ന് 10.30ന്.

കോതമംഗലം നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 6നു 10ന്.

കോതമംഗലം കുട്ടമ്പുഴ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 7നു 10ന്.

കോതമംഗലം പല്ലാരിമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 7ന്.

ആലപ്പുഴ മാവേലിക്കര ഇറവങ്കര ഗവ. വിഎച്ച്എസ്എസിൽ യുപി വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 6 ന് 10.30ന്.

തിരുവനന്തപുരം ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഹിന്ദി , ഗണിതം അധ്യാപകരുടെ താൽക്കാലിക ഒഴിവേ. അഭിമുഖം നവംബർ 6 നു 10 ന്.

Post a Comment