For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നേവല്‍ ഡോക്ക് യാര്‍ഡില്‍ അവസരം; 275 ഒഴിവുകള്‍; പത്താം ക്ലാസും, ഐടിഐയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം

Jobs, all kerala jobs

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലേക്ക് അപ്രന്റീസുമാരെ നിയമിക്കുന്നു. 2025-26 ബാച്ചിലേക്കുള്ള ട്രേഡ് അപ്രന്റീസുകളെയാണ് തിരഞ്ഞെടുക്കുന്നത്. വിവിധ ട്രേഡുകൡലായി ആകെ 275 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

തസ്തിക & ഒഴിവ്

മെക്കാനിക് ഡീസല്‍ = 25

മെഷീനിസ്റ്റ് = 10

മെക്കാനിക് (എയര്‍കണ്ടീഷനിങ് ) = 10

ഫൗണ്ടറിമാന്‍ = 5

ഫിറ്റര്‍ = 40

പൈപ്പ് ഫിറ്റര്‍ = 25

മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് = 5

ഇലക്ട്രീഷ്യന്‍ = 25

ഇന്‍സ്ട്രുമെന്റ് മെക്കാനിക് = 10

ഇലക്ട്രോണിക്‌സ് മെക്കാനിക് = 25

വെല്‍ഡര്‍ ( ഗ്യാസ് ആന്റ് ഇലക്ട്രിക് ) = 13

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ = 27

ഷിപ്പ്‌റൈറ്റ് (വുഡ്) = 22

പെയിന്റര്‍ (ജനറല്‍) = 13

മെക്കാനിക് മെക്കാട്രോണിക്‌സ് = 10

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് = 10

യോഗ്യത

ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും വേണം. (65 ശതമാനം മാര്‍ക്കില്‍ കുറയരുത്)

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ വെബ്‌സൈറ്റ് (www.joinindiannavy.gov.in ) സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനവും അപേക്ഷ നടപടികളും മനസിലാക്കുക. ശേഷം നാഷണല്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് (www.apprenticeshipindia.gov.in) അപേക്ഷ നല്‍കുക. നിര്‍ദ്ദിശ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം The Officer- Incharge, (for apprenticeship) Naval Dockyard Apprentice school, SM naval Base SO, PO Vishakapatanam 530014, Andhra Pradesh എന്ന വിലാസത്തില്‍ ജനുവരി 2നകം ലഭിക്കണം

Post a Comment