സഹകരണ ബാങ്കുകളിൽ 291 ഒഴിവ്; ജൂനിയർ ക്ലാർക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ടൈപ്പിസ്റ്റ് ഉൾപ്പെടെ അവസരം
സഹകരണ ബാങ്ക്/സംഘങ്ങളിലെ 291 ഒഴിവിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം?
ജൂനിയർ ക്ലാർക്ക്/കാഷ്യർ (264 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
നിയമനരീതി?
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപു യോഗ്യത നേടിയവരാകണം.
പ്രായം?
01.01.2024 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു
പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
ഫീസ്?
ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ
സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
∙ഓൺലൈൻ അപേക്ഷ: www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്