For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

തിരിച്ചെത്തിയ പ്രവാസികൾക്ക് അവസരം; ഉടനെ അപേക്ഷിച്ചാൽ നാട്ടിൽ ജോലി ഉറപ്പാക്കാം!

Jobs


Job Application
കാർഷിക കോളേജിൽ ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് ആവാം Apply now
മത്സ്യഫെഡിൽ ജോലി നേടാം Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

വിദേശത്ത് 2 വർഷം ജോലി ചെയ്ത് തിരിച്ചെത്തിയവരാണോ? ഉടനെ അപേക്ഷിച്ചാൽ നാട്ടിലൊരു ജോലിയെന്ന സ്വപ്നം സഫലമാക്കാം! വാഹന ഡീലര്‍ഷിപ്പിന്റെ ഷോറൂമുകളിലും, സെന്ററുകളിലുമാണ് നിയമനം. ഡീലര്‍ഷിപ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഷോറൂമുകളിലും സർവീസ് സെന്ററുകളിലുമായി ഏകദേശം 45 ഒാളം ഒഴിവുണ്ട്.

രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വീസ ഇല്ലാത്ത പ്രവാസികൾക്കാണ് അവസരം. പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതി പ്രകാരമാണ് നിയമനം. ഡിസംബർ 16 വരെ അപേക്ഷിക്കാം.

∙തസ്തികകൾ: ജനറൽ മാനേജർ, സീനിയർ ടെക്‌നിഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ് അഡ്വൈസർ, സീനിയർ റിലേഷൻഷിപ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്, ഡപ്യൂട്ടി മാനേജർ.

ജനറൽ മാനേജർ തസ്തികയില്‍ 15, ഡപ്യൂട്ടി മാനേജർക്ക് 5, മറ്റു തസ്തികകളിൽ 10 വർഷ ജോലി പരിചയം ആവശ്യമാണ്.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക. 0471–2770523


Post a Comment