കുടുംബശ്രീക്ക് കീഴില്‍ സംസ്ഥാന/ ജില്ല മിഷനുകളില്‍ ജോലിയവസരം. സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍, സോഷ്യല്‍ ഡെവലപ്‌മെന്റ്, ട്രൈബല്‍) തസ്തികയിലേക്കാണ് കരാര്‍ നിയമനം നടക്കുന്നത്.
എം എസ് ഡബ്ല്യു /റൂറല്‍ ഡവലപ്‌മെന്റില്‍ പി ജി അല്ലെങ്കില്‍ ആന്ത്രപ്പോളജി / വിമന്‍ സ്റ്റഡീസ്/ സോഷ്യോളജി/ പൊളിറ്റിക്കല്‍ സയന്‍സ്/ ഗാന്ധിയന്‍ സ്റ്റഡീസ്/ ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ പിജി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് 30,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 17 ആണ്. വിശദവിവരങ്ങള്‍ക്ക്
കാണുന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക
ഭൂജല വകുപ്പിന് കീഴില്‍ അസിസ്റ്റന്റ്
കേരള പി.എസ്.സിക്ക് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള പി.എസ്.സി ഇപ്പോള്‍ ഭൂജല വകുപ്പിന് കീഴില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 1 ഒഴിവാണുള്ളത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ഭൂജല വകുപ്പിലേക്ക് കേരള പി.എസ്.സി നടത്തുന്ന റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ ആകെ 01 ഒഴിവ്.
കാറ്റഗറി നമ്പര്‍: 466/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. [Only candidates born between 02.01.1988 and 01.01.2006
(both dates included) are eligible to apply for this post with usual relaxation to Other Backward Communities and SC/ST candidates. (For other conditions regarding the age relaxation please see Part II, Para 2 of the General Conditions of the Gazette notification.)
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ മൈനിങ് എഞ്ചിനീയറിങ്/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വാട്ടര്‍ വെല്‍ ഡ്രില്ലിങ്ങില്‍ കുറഞ്ഞത് 2 വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click