വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു.
ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പി.ജി ജേണലിസം ഡിപ്ലോമയും ആണ് യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 36 വയസ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം. സി.വി അടങ്ങിയ അപേക്ഷ ജനുവരി 10നകം ഡയറക്ടർ, വിവര പൊതുജന സമ്പർക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്- 695001 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ഇ-മെയിലിലോ നൽകണം.
കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.
2) കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച ഡിസംബര്‍ 31 ന് രാവിലെ 10ന് നടത്തുന്നു.
സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പൊതു വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.
യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി