മിനി ജോബ് ഫെയര്‍ ഉൾപ്പെടെ നിരവധി അവസരങ്ങൾ
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു.
സര്‍വീസ് എഞ്ചിനീയര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാനേജര്‍, മാനേജര്‍ ട്രെയിനീ, ടീം ലീഡര്‍, പ്രൊമോട്ടര്‍, ടെലി - കോളര്‍, എച്ച് ആര്‍ റിക്രൂട്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, എംബിഎയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കണം.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം..
2) കോട്ടയം: ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്.
കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കോപ്പാ ട്രേഡിൽ എൻടിസി/എൻഎ സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
യോഗ്യരായവർ ഡിസംബർ 31ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ എത്തണം