പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അവസരം; ക്ലാര്‍ക്ക്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ, ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് ഉൾപ്പെടെ ഒഴിവുകൾ
ഈ യോഗ്യതകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ സർക്കാർ ജോലി എളുപ്പത്തിൽ നേടാം. കരാർ നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും, യോഗ്യതകളും:
ക്ലാര്‍ക്ക്
ജില്ലാ നിയമസേവന അതോറിറ്റിയുടെ തൃശ്ശൂര്‍ ഓഫിസില്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്റ് ഒഴിവ്. ദിവസവേതന നിയമനം.
ശമ്പളം (പ്രതിദിനം): ക്ലാർക്ക് 1,100, ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് 755, ഓഫിസ് അറ്റൻഡന്റ് 675. കോടതി/സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സമാന തസ്തികയിൽ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 62 നു താഴെ. ഡിസംബർ 30 നകം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കുക. വിലാസം: ചെയര്‍മാന്‍, ജില്ലാ നിയമനസേവന അതോറിറ്റി, അയ്യന്തോള്‍, തൃശൂര്‍- 680 003.
പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. പ്രായം: 20-40. ജനുവരി 10നകം അപേക്ഷിക്കുക. 0477– 2282367.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ്. യോഗ്യത: ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. പ്രായപരിധി: 40. ഡിസംബര്‍ 26 നകം അപേക്ഷിക്കുക. 0477–2282021.
ഫെസിലിറ്റേറ്റര്‍
മലപ്പുറം വേങ്ങര ബ്ലോക്ക് കൃഷിശ്രീ കാര്‍ഷിക സേവനകേന്ദ്രത്തിൽ ഫെസിലിറ്റേറ്ററുടെ ഒരു വർഷ കരാർ നിയമനം. യോഗ്യത: കൃഷി ശാസ്ത്രത്തിലോ മെക്കാനിക്കല്‍ എൻജിനീയറിങ്ങിലോ ഡിപ്ലോമ, 3 വര്‍ഷ പരിചയം. അപേക്ഷ ജനുവരി 8നകം വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഒാഫിസിൽ ലഭിക്കണം. ശമ്പളം: 12,000. 0494–2450415.
ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍
തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവ. ഐടിഐയില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്. എസ്ഐയുസി നാടാര്‍ വിഭാഗത്തിനും സിഎച്ച്എന്‍എം ട്രേഡില്‍ ഈഴവ വിഭാഗത്തിനും സംവരണം ചെയ്ത സീറ്റുകളിലാണ് ഒഴിവ്. വെല്‍ഡര്‍ ട്രേഡില്‍ ഒബിസി, ഒസി വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം. അഭിമുഖം ഡിസംബര്‍ 27ന്. 0470–2622391. www.cstaricalcutta.gov.in
ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ്
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പമെന്റ് സെന്ററുകളിൽ ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് ഒഴിവ്. ഡിസംബര്‍ 24വരെ അപേക്ഷിക്കാം. 0477-2239655. https://ssakerala.in