പത്താം ക്ലാസുണ്ടോ? നാട്ടിലെ ഫെഡറല്‍ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റാവാം; കൈനിറയെ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും
ഫെഡറല്‍ ബാങ്കിന് കീഴില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്നിട്ടുണ്ട്. കേരളത്തിലും ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി ജനുവരി 08.
തസ്തികയും ഒഴിവുകളും
ഫെഡറല്‍ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ്. കേരളത്തില്‍ - എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ഒഴിവുണ്ട്.
പ്രായപരിധി
18നും 20നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.12.2005നും 01.12.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാനാവില്ല.
ഒരു മാസത്തെ അടിസ്ഥാന മൈക്രോസോഫ്റ്റ് ഓഫീസ് പരിശീലനം ലഭിച്ചിരിക്കണം. ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19500 രൂപമുതല്‍ 37815 രൂപവരെ ശമ്പളം ലഭിക്കും.
ഇതിന് പുറമെ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയില്‍ ഇംഗ്ലീഷ്, കണക്ക്, ലോജിക്കല്‍ റീസണിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള 60 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കില്ല.
അപേക്ഷ ഫീസ്
ജനറല്‍, മറ്റുള്ളവര്‍ക്ക് 500 രൂപയും, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഫെഡറല്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നല്‍കിയിട്ടുള്ള ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നേരിട്ട് അപേക്ഷ നല്‍കാം.
വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
