യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം/ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് വേണം.
പ്രായപരിധി: 2024 ഡിസംബർ ഒന്നിന് 30 വയസ് കവിയരുത്.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഡിസംബർ 28ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാംനില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ പി.ഒ, കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനായി ഡിസംബർ 28 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും.
രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ.
യോഗ്യത: എം.ബി.ബി.എസ്.(അഭികാമ്യം-സൈക്യാട്രി).മാസവേതനം: 57525 രൂപ.
യോഗ്യരായവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം.