മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി ഫാമിലെ കാഷ്വല്‍ തൊഴിലാളികളുടെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കി വരുന്നവരും പോത്തുകല്ല്, ചുങ്കത്തറ , വഴിക്കടവ് , എടക്കര, കുറുമ്പലങ്ങോട് എന്നീ വില്ലേജുകളില്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥിര താമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം തരം പാസായിരിക്കണം.
ജനറല്‍ വിഭാഗക്കാര്‍ 41 വയസ്സ് കഴിയാത്തവരായിരിക്കണം.
ഒ.ബി.സി. 44 വയസ്സ് കഴിയാത്തവരുമാകണം.
എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 46 വയസ്സാണ് പ്രായപരിധി.
മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെട്ടവര്‍ 50 വയസ്സ് കഴിയാത്തവരാകണം.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം വെളിയംതോട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവത്തിക്കുന്ന നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് ഹാജരാകണം.
അവസാന തിയ്യതി 2025 ജനുവരി എട്ട്.
2) തിരുവനന്തപുരം: മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28ന് കഴക്കൂട്ടം വിമെന്‍സ് ഐ.ടി.ഐയില്‍ നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നു.
ഐ.ടി, ഓട്ടോമൊബൈല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 20ലധികം തൊഴില്‍ദായകര്‍ പങ്കെടുക്കും.
500ല്‍ പരം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
2) കണ്ണൂർ: ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൌണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്) നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജെക്റ്റിലെക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഡിസംബര്‍ 30ന് രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം