For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഗവ. ഐടിഐകളിൽ ഒഴിവ്, മലബാർ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ്; പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് വേറെയും അവസരങ്ങൾ

Government-jobs,kerala all jobs, career


∙അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക

വിവിധ ജില്ലകളിലെ സർക്കാർ ഒഴിവുകൾ ഇതാ… അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടൻ അപേക്ഷിക്കുക. താൽക്കാലിക/കരാർ നിയമനം. 

ഫാർമസിസ്റ്റ്

തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ ഒരു ഫാർമസിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 30 ന്. യോഗ്യത: ബിഫാം, ഒരു വർഷ പരിചയം/ഡിഫാം 3 വർഷ പരിചയം. പ്രായപരിധി: 25. ശമ്പളം: 30,000. www.mcc.kerala.gov.in

റിസർച് ഫെലോ

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ജൂനിയർ/സീനിയർ റിസർച് ഫെലോ അവസരം. ഒരു വർഷ നിയമനം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. ഡിസംബർ 30 വരെ അപേക്ഷിക്കാം.

ഫെലോ

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രഫഷനൽ ഒഴിവ്. കരാർ നിയമനം. ഡിസംബർ 31 വരെ അപേക്ഷിക്കാം.

∙സിഎംഎഫ്ആർഐയിൽ സീനിയർ റിസർച് ഫെലോയുടെ ഒരൊഴിവിൽ താൽക്കാലിക നിയമനം. തമിഴ്നാട്ടിലെ മണ്ഡപം റീജനൽ സെന്ററിലാണു അവസരം. ഇന്റർവ്യൂ ജനുവരി 3 ന്. www.cmfri.org.in

അധ്യാപകർ

മലപ്പുറം പുല്ലാനൂര്‍ ഗവ. വിഎച്ച്എസ്ഇ സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താല്‍ക്കാലിക നിയമനം. അഭിമുഖം ഡിസംബര്‍ 30നു 11ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

ഗെസ്റ്റ് ഇൻസ്ട്രക്ടര്‍

ആലപ്പുഴ

വയലാര്‍ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ എയര്‍ കണ്ടീഷനിങ് ടെക്‌നീഷ്യന്‍ ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. യോഗ്യത: എംആര്‍എസി ട്രേഡില്‍ എന്‍ടിസി/എന്‍എസി/മെക്കാനിക്കല്‍ ഡിപ്ലോമ/മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30 നു 11 ന് ഹാജരാവുക. 0478 2813035, 94472 44548.

തൃശൂർ

മണലൂര്‍ ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റസ്മാന്‍ (സിവില്‍) ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം. യോഗ്യത: ഐടിഐ (ഡ്രാഫ്റ്റസ്മാന്‍ സിവില്‍), 3 വര്‍ഷ പരിചയം/ സിവില്‍ എൻജിനീയറിങ് ഡിപ്ലോമ, 2വര്‍ഷ പരിചയം/ബി ടെക്, ഒരുവര്‍ഷ പരിചയം. അഭിമുഖം ഡിസംബര്‍ 28 നു 11 ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0487–2620066.

കാസര്‍കോട്

ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗെസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ്. അഭിമുഖം ഡിസംബര്‍ 31 നു 10ന്. യോഗ്യത: സിവില്‍ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ/ ബന്ധപ്പെട്ട ട്രേഡില്‍ 3വര്‍ഷ പരിചയത്തോടെയുള്ള എന്‍ടിസി, ഒരു വര്‍ഷ പരിചയത്തോടെയുള്ള എന്‍എസി. 0499–4256440

Post a Comment