For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നിങ്ങളുടെ ഗ്രാമപഞ്ചായത്തുകളിൽ നിരവധി അവസരങ്ങൾ

Kerala job


ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തില്‍ ഒഴിവുകൾ.
Job Application
പി.എസ്.സി പരീക്ഷയില്ലാതെ കേരളത്തില്‍ ജോലി നേടാം; കുടുംബശ്രീയിലും, ആശുപത്രികളിലും ഒഴിവുകള്‍; വിവിധ ജില്ലകളില്‍ ഒഴിവുകള്‍ Apply now
എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്‌കാനര്‍; 274 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം Apply now
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ്; പി.എസ്.സി മുഖേന നിയമനം; ജനുവരി 1ന് മുന്‍പായി അപേക്ഷിക്കണം Apply now
കൂടുതൽ തൊഴിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow / join

വയനാട് : തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നു.

സര്‍ക്കാര്‍ അംഗീകൃത മൂന്നുവര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷം ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ബികോം, പി.ജി.ഡി.സി.എ യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

അക്കൗണ്ടിങ്ങ്, ബുക്ക് കീപ്പിങ്ങില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഡിസംബര്‍ 13 ന് രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

2) പാലക്കാട് : പട്ടാമ്പി താലൂക്കിലെ വിളയൂര്‍ വില്ലേജിലുളള ശ്രീ കളരി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഡിസംബര്‍ 30ന് വൈകീട്ട് 5-ന് മുന്‍പായി തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലുളള മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ നല്‍കണം.

അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും മേപ്പടി ഓഫീസിലോ, വകുപ്പിന്റെ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ലഭിക്കും.

3) കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോമിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത.

താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 17ന് രാവിലെ 10.30ന് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം


Post a Comment