For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് 14-ന്

Kerala jobs, joliozhivukal,

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് 14-ന്


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 14-ന്  രാവിലെ  10.30 ന് ഇനി പറയുന്ന ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബിസിനസ് ഡവലപ്മെ൯്റ് ഓഫീസർ,  ഫീൽഡ് ഓഫീസർ,  ഓഫീസ് അസിസ്റ്റ൯്റ്/കണ്ട൯്റ് റൈറ്റർ, ടെലി മാർക്കറ്റിംഗ് അസിസ്റ്റ൯്റ്, സെയിൽസ് ഗേൾസ്, സെയിൽസ് മാ൯, ഫാഷ൯ സ്റ്റൈലിസ്റ്റ്, ഏരിയ മാനേജർ/ പ്രോജക്ട് മാനേജർ,  അസിസ്റ്റ൯്റ് സ്റ്റോർ മാനേജർ, ഏരിയ വിഷ്വൽ മെർക്ക൯റ്റൈസർ , മാർക്കറ്റിംഗ് സ്റ്റാഫ്/സെയിൽസ് ഓഫീസർ  തുടങ്ങിയ ഒഴിവുകൾ.

പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 14-ന് മുമ്പായി empekm.1@gmail.com ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം ജനുവരി 14-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാകണം. 


അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്ട്രേഷൻ ചെയ്തിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.

കെൽട്രോൺഅഡ്വാൻസ്ഡ് ജേണലിസത്തിൽ അഡ്മിഷൻ 

 പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ 2025 ലെ അഡ്വാൻസ്ഡ് ജേണലിസത്തിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി പാസായവർക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ കേന്ദ്രങ്ങളിലാണ് ബാച്ചുകൾ ആരംഭിക്കുന്നത്. പ്രിൻ്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്മെ൯്റ്  സപ്പോർട്ട് എന്നിവ നിബന്ധനകൾക്കു വിധേയമായി ലഭിക്കും. വിശദ വിവരങ്ങൾക്ക്  ഫോൺ 9544958182. വിലാസം കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014.


കെയർ ടേക്കർ: അപേക്ഷ ക്ഷണിച്ചു

  സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനു കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. യോഗ്യത 12-ാം ക്ലാസ്. ശമ്പളം 12000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 16-ന് മുമ്പായി നേരിട്ടോ hchildrenshome@gmail.com മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 - 2990744, 940500218

അഭിമുഖം 14 ന്

അമ്പലമുകൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂ‌ളിൽ എച്ച് എസ് ടി ഇംഗ്ലീഷ് തസ്‌തികയിൽ അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലുള നിയമനത്തിന് അഭിമുഖം ജനുവരി 14-ന് രാവിലെ 11-ന് നടക്കും. യോഗ്യത ബി എ ഇംഗ്ലീഷ്, ബി.എഡ്. താത്പര്യമുളളവർ അസൽ രേഖകളുമായി ഹാജരാകണമെന്ന്  പ്രധാനാധ്യാപകൻ അറിയിച്ചു.


Post a Comment