For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സര്‍ക്കാര്‍ വകുപ്പില്‍ അറ്റന്‍ഡര്‍; പത്താം ക്ലാസ് മാത്രം മതി; ഇന്റര്‍വ്യൂ 21ന്

Kerala jobs, government jobs


സര്‍ക്കാര്‍ വകുപ്പില്‍ അറ്റന്‍ഡര്‍; പത്താം ക്ലാസ് മാത്രം മതി; ഇന്റര്‍വ്യൂ 21ന്

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റിമാരെ നിയമിക്കുന്നു. ക്ലീന്‍ കേരളയുടെ പത്തനംതിട്ട ജില്ലയില്‍ കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന പാഴ് വസ്തു സംസ്‌കരണ ശേഖറ ശേഖരണ കേന്ദ്രത്തിലേയ്ക്ക്ണ് ഒഴിവുള്ള സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റര്‍ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടക്കുന്നത്. 

തസ്തിക & ഒഴിവ്

ക്ലീന്‍ കേരളയുടെ പത്തനംതിട്ട ജില്ലയില്‍ കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന പാഴ് വസ്തു സംസ്‌കരണ ശേഖറ ശേഖരണ കേന്ദ്രത്തിലേയ്ക്ക്ണ് ഒഴിവുള്ള സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റര്‍ തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്. 

യോഗ്യത

എസ്എസ്എല്‍സി പാസായിരിക്കണം.  50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. 

ശമ്പളം

പ്രതിദിനം 730 രൂപ വേതനമായി ലഭിക്കും. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഓരോ സെറ്റ് പകര്‍പ്പുകളും സഹിതം ജനുവരി 21ന് രാവിലെ 11.00 മണിക്ക് താഴെ കാണുന്ന വിലാസത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം. 

ക്‌ളീന്‍ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിര്‍വശം)

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447792058 ല്‍ ബന്ധപ്പെടുക.

 🔻]ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ഡ്രൈവര്‍

കേരള സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലിയൊഴിവ്. ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനം ജില്ലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമനം നടക്കുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജനുവരി 28ന് മുന്‍പായി അപേക്ഷിക്കണം.

തസ്തിക & ഒഴിവ്

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. കണ്ണൂര്‍ ഒഴികെയുള്ള 13 ജില്ലകളില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. 

പ്രായപരിധി

45 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഡ്രൈവിങ് ലൈസന്‍സും, ഡ്രൈവര്‍ ബാഡ്ജും വേണം. 

ഉദ്യോഗാര്‍ഥികള്‍ മെഡിക്കലി ഫിറ്റായിരിക്കണം. വിശദാംശങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്. 

ശമ്പളം

പ്രതിദിനം 730 രൂപ വേതനമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ക്ലീന്‍ കേരള കമ്പനിയുടെ നിര്‍ദ്ദിശ്ട അപേക്ഷ ഫോറം, അപേക്ഷന്റെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രജിസ്റ്റേര്‍ഡ് തപാല്‍ മുഖേന അപേക്ഷിക്കണം. 

വിലാസം: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 695 010. 

ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

അപേക്ഷ:  വിജ്ഞാപനം: click 

Post a Comment