പത്താം ക്ലാസ്/പ്ലസ് ടു/ബിരുദക്കാർക്കായി 350 ഒാളം ഒഴിവിൽ തൊഴിൽമേള; ഡ്രൈവർ, ലാബ് ടെക്‌നിഷ്യന്‍, അധ്യാപകർ.. നിരവധി അവസരങ്ങൾ വേറെയും
∙കരാർ നിയമനം
പത്താം ക്ലാസ്,പ്ലസ് ടു, ബിരുദ യോഗ്യതക്കാർക്ക് ജോലി നേടാൻ വീണ്ടും അവസരം. 350 ഒാളം ഒഴിവുകളുമായി നടത്തുന്ന മേളയിലേക്ക് ഇന്നു തന്നെ സൗജന്യ റജിസ്റ്റർ ചെയ്യൂ! കൂടാതെ ഒട്ടേറെ ഒഴിവുകൾ വേറെയും! തസ്തികകളും ഒഴിവുകളുമറിയാം;
ഡ്രൈവർ
കോട്ടയം തലനാട് ഗ്രാമ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം. പ്രായപരിധി: 18-41. യോഗ്യത: ഏഴാം ക്ലാസ്. എൽഎംവി. ഡ്രൈവിങ് ലൈസൻസ്, 3വർഷ3പരിചയം. ജനുവരി 22 വരെ അപേക്ഷിക്കാം.
ലാബ് ടെക്‌നിഷ്യന്‍
കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജനല്‍ ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: വെറ്ററിനറി ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ. അഭിമുഖം ജനുവരി 17 നു 11 ന് ജില്ലാ പഞ്ചായത്തില്‍. 0497–2700184.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കോട്ടയം പളളിക്കത്തോട് ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്‌സ് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം ജനുവരി 17നു 10.30 ന്. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ബിരുദം, ഒരു വർഷ പരിചയം/അല്ലെങ്കിൽ ഡിപ്ലോമ, 2വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0481-2551062, 62381 39057.
മിനി ജോബ് ഡ്രൈവ്
ആലപ്പുഴ മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് ജനുവരി 15 നു 10ന്. കായകുളം കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന മേളയിൽ 350 ഓളം ഒഴിവുകളിലേക്കാണ് അവസരം. യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം. പ്രായം: 18-40. റജിസ്ട്രേഷൻ സൗജന്യമാണ്. https://forms.gle/QdsFTszCEiLUxY019, 0479–2344301, 95260 65246.
ഓവര്‍സിയര്‍
പത്തനംതിട്ട
റാന്നി ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഒാഫിസിൽ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവ്. കരാര്‍ നിയമനം. അഭിമുഖം ജനുവരി 16 നു 11 ന് പഞ്ചായത്ത് ഒാഫിസിൽ. 90749 15182.
∙കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഒാഫിസില്‍ ഓവര്‍സിയറുടെ കരാർ നിയമനം. യോഗ്യത: 3വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ ഐടിഐ, പരിചയം/തത്തുല്യം. അഭിമുഖം ജനുവരി 15 നു 11 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. 94970 75525.
അധ്യാപക ഒഴിവ്
എറണാകുളം
നെടുമ്പാശേരി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി 15നു 10.30ന്. 0484–2472180.
ആലപ്പുഴ
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ഇംഗ്ലിഷ് ലക്ചറര്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ പിജി, നെറ്റ്. അഭിമുഖം ജനുവരി 17 നു 10.30 ന്. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവുക. 94474 88348, 0476-2623597.
മലപ്പുറം
മമ്പാട് ഗ്രാമപഞ്ചായത്തിനു കീഴിലെ ബഡ്സ് സ്‌കൂളിൽ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിരുദം/ ഡിപ്ലോമ, ആര്‍.സി.ഐ റജിസ്‌ട്രേഷന്‍. പ്രായം: 18-41. ജനുവരി 21 വരെ അപേക്ഷിക്കാം.