ക്ലീന്‍ കേരളയില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്; 45 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലിയൊഴിവ്. ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനം ജില്ലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമനം നടക്കുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജനുവരി 28ന് മുന്‍പായി അപേക്ഷിക്കണം.
തസ്തിക & ഒഴിവ്
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. കണ്ണൂര്‍ ഒഴികെയുള്ള 13 ജില്ലകളില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.
പ്രായപരിധി
45 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഡ്രൈവിങ് ലൈസന്‍സും, ഡ്രൈവര്‍ ബാഡ്ജും വേണം.
ഉദ്യോഗാര്‍ഥികള്‍ മെഡിക്കലി ഫിറ്റായിരിക്കണം. വിശദാംശങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
ശമ്പളം
പ്രതിദിനം 730 രൂപ വേതനമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ക്ലീന്‍ കേരള കമ്പനിയുടെ നിര്‍ദ്ദിശ്ട അപേക്ഷ ഫോറം, അപേക്ഷന്റെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രജിസ്റ്റേര്‍ഡ് തപാല്‍ മുഖേന അപേക്ഷിക്കണം.
വിലാസം: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 695 010.
ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: വിജ്ഞാപനം: click