ഗവ. ഐടിഐകളിൽ ഇൻസ്ട്രക്ടർ, കംപ്യൂട്ടർ ഓപറേറ്റര്‍; ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ്, അധ്യാപകർ...ഒട്ടേറെ അവസരങ്ങൾ
ജോലിയ്ക്കായി പരിശ്രമിക്കുന്നവർക്ക് കൈനിറയെ അവസരങ്ങൾ ഇതാ.. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
ട്രെയിനി അനലിസ്റ്റ്
ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജനൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം ജനുവരി 17ന്. യോഗ്യത: എംടെക് മൈക്രോ ബയോളജി/ബിടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/ എംഎസ്‌സി മൈക്രോ ബയോളജി/ബിഎസ്‌സി മൈക്രോ ബയോളജി, ലാബ് അനാലിസിൽ ഒരു വർഷ പരിചയം. ശമ്പളം: 17,500. പ്രായം: 18-40.
0481–2563399.
അഡിഷനൽ ടീച്ചർ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷനൽ ടീച്ചർ തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജനുവരി 16നു 10ന്. യോഗ്യത: ബിരുദം. പ്രായം: 23. ശമ്പളം: 9000. 04712 348 666. www.keralasamakhya.org
കംപ്യൂട്ടർ ഓപറേറ്റര്‍
കൊല്ലം മനയില്‍കുളങ്ങര ഗവ. വനിത ഐടിഐയില്‍ കംപ്യൂട്ടർ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ് ട്രേഡ് തസ്തികയില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്. യോഗ്യത: കംപ്യൂട്ടർ സയന്‍സ്/ കംപ്യൂട്ടർ ആപ്ലിക്കേഷന്‍/ ഐടിയില്‍ ബിവോക് /ബിരുദം, ഒരു വര്‍ഷ പരിചയം അല്ലെങ്കില്‍ പിജിഡിസിഎ, 2വര്‍ഷ പരിചയം അല്ലെങ്കില്‍ കംപ്യൂട്ടർ സയന്‍സ്/ ഐടിയില്‍ ഡിപ്ലോമ, 2വര്‍ഷ പരിചയം അല്ലെങ്കില്‍ കംപ്യൂട്ടർ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ്/ ഐടി/ ഐടിഇഎസ് മേഖലയുമായി ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസി, 3വര്‍ഷ പരിചയം. അഭിമുഖം ജനുവരി 15നു 11ന്. 0474-2793714.
ഇംഗ്ലിഷ് ലക്ചറര്‍
ആലപ്പുഴ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഇംഗ്ലിഷ് ലക്ചറര്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: 55% മാര്‍ക്കോടെ പിജി, നെറ്റ്. അഭിമുഖം ജനുവരി 17 നു 10.30 ന്. 94474 88348, 0476-2623597.
ഫിസിയോതെറപ്പിസ്റ്റ്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക ഫിസിയോതെറപ്പിസ്റ്റ് നിയമനം. യോഗ്യത: അംഗീകൃത ബിപിടി സർട്ടിഫിക്കറ്റ് കോഴ്സ്. അഭിമുഖം ജനുവരി 15നു 10.30 ന്. 0492–706666.
അപ്രന്റിസ്
ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ–ഒാപറേറ്റിവ് ഫാർമസി ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ 4 അപ്രന്റിസ് നിയമനം. സ്റ്റൈപ്പൻഡ്: 9000, 7000. അപേക്ഷ ജനുവരി 12 നകം ഇ–മെയിൽ (homcojobs@gmail.com) ചെയ്യുക.
ഇന്‍സ്ട്രക്ടര്‍
∙ആലപ്പുഴ
ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, പിജിഡിസിഎ, വേഡ് പ്രോസസിങ്, എംഎസ് വേഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡിറ്റിപി, ഐഎസ്എം അറിവ്. 0484-2623304.
∙കൊല്ലം
ചന്ദനത്തോപ്പ് ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്. യോഗ്യത: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/യുജിസി/എഐസിടിഇ അംഗീകാരമുള്ള ബിവോക്/ എന്‍ജിനീയറിങ് ബിരുദം, ഒരു വര്‍ഷ പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് 3വര്‍ഷ ഡിപ്ലോമ, 2വര്‍ഷ പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ എന്‍എസി/എന്‍ടിസി, 3 വര്‍ഷ പരിചയം. അഭിമുഖം ജനുവരി 15നു 11ന്. 0474–2712781.
∙കോട്ടയം
ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ നിയമനം. അഭിമുഖം ജനുവരി 15 നു 10.30 ന്. യോഗ്യത: ഇലക്ടിക്കൽ/ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനീയറിങിൽ ബി.ടെക്, ഒരു വർഷ പരിചയം അല്ലെങ്കിൽ 3വർഷ ഡിപ്ലോമ, 2വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ എൻടിസി/എൻഎസി, 3വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക. 0481-2535562.
∙ഏറ്റുമാനൂർ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടർ നിയമനം. ഇന്റർവ്യൂ ജനുവരി 15 നു 10.30ന്. യോഗ്യത: സിവിൽ എൻജിനീയറിങിൽ ബിടെക്, ഒരു വർഷ പരിചയം/ 3വർഷ ഡിപ്ലോമ, 2വർഷ പരിചയം/ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി, 3 വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക. 0481-2535562.