ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മൈക്രോ ബയോളജി/ ബി ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/എം.എസ്സി. മൈക്രോ ബയോളജി/ബി.എസ്സി. മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
മാസവേതനം: 17500 രൂപ. ഒരൊഴിവാണുള്ളത്. പ്രായം: 18-40. അപേക്ഷ ജനുവരി 14 വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ നൽകണം.
കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11ന് കോട്ടയം റീജണൽ ഡയറി ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യരായവരുടെ പട്ടിക ജനുവരി 15ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.
2) എറണാകുളം ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 10ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
സയൻസ് പ്രധാന വിഷയമായി പ്ലസ് ടു/ പ്രീഡിഗ്രിയും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെകനോളജി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹജരാകണം.