മള്‍ട്ടി പര്‍പ്പസ് ഹെല്‍പര്‍, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ലബോറട്ടറി ടെക്‌നിഷ്യൻ, ട്യൂട്ടർ… ഒട്ടേറെ ഒഴിവ്; ഉടനെ അപേക്ഷിക്കൂ!
വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
തസ്തികകളും ഒഴിവുകളും;
ലബോറട്ടറി ടെക്‌നിഷ്യൻ
കോട്ടയം ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ് ലാബിൽ ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവ്. അഭിമുഖം ജനുവരി 24നു വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ. യോഗ്യത: കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷനോടു കൂടിയ ബിഎസ്‌സി എംഎൽറ്റി/ഡിഎംഎൽറ്റി. പ്രായം: 20-40. അപേക്ഷ ജനുവരി 23നകം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം.
∙എറണാകുളം മരട് മോളിക്കുലാര്‍ ബയോളജി ലാബുകളില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഒഴിവ്. യോഗ്യത: എംഎസ്‌സി മൈക്രോബയോളജി ബിരുദം, 2വര്‍ഷ പരിചയം. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ജനുവരി 25 നു 10.30 ന് ഹാജരാവുക. 0484–2960429.
ഡ്രൈവര്‍
കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവർ ഒഴിവ്. താൽക്കാലിക നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. 0484-2210648.
ട്യൂട്ടര്‍
കോഴിക്കോട് മാവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ ഇംഗ്ലിഷ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിൽ ട്യൂട്ടർ നിയമനം. അഭിമുഖം ജനുവരി 22 നു 11 ന് കുന്നമംഗലം ബ്ലോക്ക് ഓഫിസില്‍. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം ഹാജരാവുക. ഹൈസ്‌കൂള്‍ വിഭാഗത്തിലെ അപേക്ഷകര്‍ ബിഎഡ്/ തത്തുല്യ യോഗ്യത ഉളളവരായിരിക്കണം. 94470 48178, 94954 56579.
സെക്യൂരിറ്റി ഗാർഡ്
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെക്യൂരിറ്റി ഗാർഡ് ഒഴിവ്. 5രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖ, യോഗ്യത, ശാരീരിക ക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പുകൾ സഹിതം ജനുവരി 24 നു 11 ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ മുൻപാകെ ഹാജരാവുക. പ്രായപരിധി: 65. 0484–2365933.
ആയുര്‍വേദ നഴ്സ്
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ നഴ്സിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. ശമ്പളം (പ്രതിദിനം) 600 രൂപ. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത, ജോലി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം ജനുവരി 24-നു 12 ന് ഹാജരാവുക. 0484–2365933.
ഫിസിയോ തെറപ്പിസ്റ്റ്
എറണാകുളം ജില്ലാ പഞ്ചായത്ത് അനുവദിച്ച പാലിയേറ്റിവ് കെയര്‍ പദ്ധതിയിൽ ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത: ഡിപിടി/ബിപിടി/ തത്തുല്യം. ശമ്പളം: 20,000. അഭിമുഖം ജനുവരി 24ന്. 5രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 നു ഹാജരാവുക. 0484–2365933.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പാലക്കാട് ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷെര്‍ട്ടര്‍ ഹോമിൽ മള്‍ട്ടിപര്‍പ്പസ് ഹെല്‍പര്‍/പ്യൂണ്‍ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. പത്താം ക്ലാസ് ജയിച്ച വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 25-45. ശമ്പളം: 5,500. അപേക്ഷ ജനുവരി 30 നകം ലഭിക്കണം. വിലാസം: ഡിവി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈന്‍, ഒറ്റപ്പാലം, 67910 10466, 2240124.
അധ്യാപകർ
പത്തനംതിട്ട കൈപ്പട്ടൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി മലയാളം ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ജനുവരി 20നു 11ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0468– 2350548