കേരള സര്‍ക്കാര്‍ പിഎസ് സി വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനമിറക്കിയിട്ടുണ്ട്. പൊലിസ്, വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്രട്ടറിയേറ്റ് തുടങ്ങി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിയമനം നടക്കുന്നുണ്ട്. ജനുവരി 29ന് മുന്‍പായി അപേക്ഷിക്കണം.
1. കേരള വനം വകുപ്പ്
കാറ്റഗറി നമ്പര്‍: 524/2024
കേരള വനം വകുപ്പിലേക്ക് ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 36 വയസ് വരെയാണ് പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60700 രൂപ വരെ ശമ്പളം ലഭിക്കും.
2. തദ്ദേശ സ്വയംഭരണ വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ടൗണര്‍ പ്ലാനര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ആകെ 19 ഒഴിവുകളാണുള്ളത്. ജനുവരി 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ പ്ലാനിംഗ്/ടൗണ്‍ & കണ്‍ട്രി പ്ലാനിംഗ്/റീജിയണല്‍ പ്ലാനിംഗ്/സിറ്റി പ്ലാനിംഗ്/അര്‍ബന്‍ എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫിസിക്കല്‍ പ്ലാനിംഗ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി നമ്പര്‍: 721/2024
3 കേരള പൊലിസ് വകുപ്പില്‍ വനിതകള്‍ക്ക് കോണ്‍സ്റ്റബിള്‍ ജോലി നേടാന്‍ അവസരം.
കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. കേരളത്തിലു ടനീളം വിവിധ ബറ്റാലിയനുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പ്ലസ് ടു പൂര്‍ത്തിയാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക. പുരുഷന്‍മാര്‍ക്കും, അംഗവൈകല്യമുള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് 157 സെ.മീ ഉയരം വേണം.
കാറ്റഗറി നമ്പര്‍: 582/൨൦൨൪
4 കേരള സര്‍ക്കാരിന് കീഴില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം
. കേരള പിഎസ് സി മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പൊല്യൂട്ടറി അസിസ്റ്റന്റ്, മില്‍ക്ക് റെക്കോര്‍ര്‍, സ്‌റ്റോര്‍ കീപ്പര്‍, എന്യൂമനേറ്റര്‍ തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ജനുവരി 29 ന് മുന്‍പായി അപേക്ഷ നല്‍കുക. വിഎച്ച്എസ് ഇ ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് വിജയിച്ചവരായിരിക്കണം.
കാറ്റഗറി നമ്പര്‍: 616/2024- 617/൨൦൨൪
5. കേരള സർക്കാരിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർ കാത്തിരുന്ന വിജ്ഞാപനമെത്തി
. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം വിളിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് നിയമനമാണ് നടക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന് മുൻപായി അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
കാറ്റഗറി നമ്പർ: 576/2024