For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിലെ അവസരങ്ങൾ.

All kerala jobs.mykeralajobvacancy, government jobs


പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിലെ അവസരങ്ങൾ.

1) തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഒരു ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജനുവരി 7ന് രാവിലെ 10.30ന് അഭിമുഖം നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ ആണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

2) മലപ്പുറം: പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം വെട്ടം മത്സ്യഭവന് കീഴിലെ തേവര്‍ കടപ്പുറം മത്സ്യഗ്രാമത്തിലേക്ക് ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നതിനും ഭാവിയില്‍ ഒഴിവു വരുന്ന മത്സ്യഗ്രാമങ്ങളിലേക്ക് നിയമിക്കുന്നതിനുമായി അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയവരാകണം.

ആശയവിനിമയപാടവവും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുളളവരും 35 വയസ് കവിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ ജനുവരി ആറിന് രാവിലെ 10.30 ന് പൊന്നാനി ചന്തപ്പടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രേഖകള്‍ സഹിതം ഹാജരാകണം.

3) ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐ യില്‍ സ്റ്റെനോനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത കോമേഴ്സ്/ ആര്‍ട്‌സ് വിഷയത്തിലുള്ള ബിരുദവും ഷോര്‍ട്ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമ ഇന്‍ കോമേര്‍ഷ്യല്‍ പ്രാക്ടീസും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

താത്പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്

Post a Comment