കേരള ഹൈക്കോടതിയിൽ കുക്ക് ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നേരിട്ടുള്ള അപേക്ഷകൾ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
വിശദമായ വിവരങ്ങൾ
- ഒഴിവ്: 2
- യോഗ്യത എട്ടാം ക്ലാസ്/ തത്തുല്യം
- ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്
- രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത
- പകർച്ചവ്യാധികളിൽ നിന്ന് മുക്തമായിരിക്കണം.
- പ്രായം: 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ) ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 24,400 – 55,200 രൂപ
- അപേക്ഷ ഫീസ്
- SC/ ST: ഇല്ല.
- മറ്റുള്ളവർ: 750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) താത്കാലിക നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏറോമോഡലിങ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവു നിലവിലുണ്ട് .നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഫെബ്രുവരി 11 ന് മുമ്പ് അതതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് ലഭിക്കും.ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല.