കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎൽഡിസി) യിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലായാണ് അവസരങ്ങളുള്ളത്.
ആകെ ഒഴിവ്: 35
12,000 രൂപ ലഭിക്കും
അപേക്ഷ ഫീസ് : 500 രൂപ.
2025 ജനുവരി 25 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.