വിവിധ യോഗ്യതയുള്ളവർക്ക് ആകാശവാണിയിൽ നിരവധി അവസരങ്ങൾ.
ആകാശവാണിയിൽ നിരവധി അവസരങ്ങൾ.
ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. പ്രായം 21 നും 50 നും മധ്യേ.
കോഴിക്കോട് നടക്കുന്ന എഴുത്തു പരീക്ഷയുടെയും, ഇൻറർവ്യൂവിന്റെയും, അടിസ്ഥാനത്തിലായിരിക്കും ഇരു പാനലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്.
ന്യൂസ് റീഡർ കം ട്രാൻസലേറ്റർ പാനലിലേക്ക് ഓഡിഷൻ ടെസ്റ്റും ഉണ്ടാകും.
യോഗ്യത, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, ആകാശവാണി ന്യൂസ് സർവീസസ് ഡിവിഷൻ വെബ്‌സൈറ്റ് www.newsonair.gov.in ൽ vacancies വിഭാഗത്തിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ഓഫീസ്, ആകാശവാണി, ബീച്ച് റോഡ്, കോഴിക്കോട്, 673032 എന്ന വിലാസത്തിൽ 2025 ജനുവരി 15ന് വൈകീട്ട് ആറു മണിക്കകം ലഭിക്കണം. ഫോൺ: 0495 2366265 (10 മണി മുതൽ രണ്ട് മണി വരെ)
2) ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിലെ പുന്നപ്ര ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എംആര്‍എസ് പുന്നപ്ര) ഹയര്‍സെക്കന്‍ഡറി ഫിസിക്സ് അധ്യാപക താല്‍ക്കാലിക നിയമത്തിന് 56 വയസ്സ് കവിയാത്ത വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 7 ന് വൈകിട്ട് നാലുമണി വരെ.