വിമണ്‍ ഫെസിലിറ്റേറ്റർ, ക്യാംപ് ഫോളോവർ, സ്വീപ്പർ, ഡ്രൈവർ, ടെക്നിഷ്യൻ ഉൾപ്പെടെ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
തസ്തികകളും, യോഗ്യതയും;
വിമണ്‍ ഫെസിലിറ്റേറ്റർ
ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫിസില്‍ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റർ ഒഴിവ്. താൽക്കാലിക നിയമനം. ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ പിജിയും, 2വര്‍ഷ പരിചയം. ശമ്പളം: 17,000. പ്രായം: 25–35. ജനുവരി 13 നകം അപേക്ഷ ലഭിക്കണം. വിലാസം: ജില്ലാ വനിത ശിശു വികസന ഓഫിസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്‌സല്‍ ബില്‍ഡിങ്, ആലപ്പുഴ പി.ഒ 688 001. 0477-2960147.
ക്യാംപ് ഫോളോവർ, സ്വീപ്പർ
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യൂ ക്യാംപിൽ ക്യാംപ് ഫോളോവർ, സ്വീപ്പർ ഒഴിവിൽ ദിവസവേതന നിയമനം. അഭിമുഖം ജനുവരി 14 നു 10.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത്. മുൻപരിചയമുള്ളവർ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ) ജോലി പരിചയ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.
ഡ്രൈവർ
പാലക്കാട് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഡ്രൈവർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം, എൽഎംവി ഡ്രൈവിങ് ലൈസൻസ്. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ജനുവരി 14 നകം പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. 0492–3236228
അനസ്തീസിയ ടെക്നിഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ അനസ്തീസിയ ടെക്നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജനുവരി 10നു 11 ന്. യോഗ്യത: സയൻസ് പ്രധാന വിഷയമായി പ്ലസ്ടു/ പ്രീഡിഗ്രി, ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്നോളജിയിൽ ഡിപ്ലോമ/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് സഹിതം ഹാജരാകണം.
ട്രേഡ്സ്മാൻ
കോതമംഗലം ചേലാട് ഗവ. പോളിടെക്‌നിക്കിൽ ഡീസൽ മെക്കാനിക് ട്രേഡ്സ്മാൻ ഒഴിവ്. അഭിമുഖം ജനുവരി 11ന്. 0485–2570287.
ടെക്‌നിക്കൽ അസിസ്റ്റന്റ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം പെരുമ്പാവൂർ ജില്ലാ ഒാഫിസിൽ 4 മാസ കരാറടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം. അഭിമുഖം ജനുവരി 9 നു 10.30ന് പെരുമ്പാവൂർ ജില്ലാ ഒാഫിസിൽ. യോഗ്യത: ബി.ടെക് (സിവിൽ/എൻവയോൺമെന്റൽ/കെമിക്കൽ എൻജിനീയറിങ്). 0484-2593747. pcbdo2ekm@gmail.com
അധ്യാപക-അനധ്യാപക ഒഴിവ്
മലപ്പുറം കോട്ടക്കൽ കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും അധ്യാപക-അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ അപേക്ഷിക്കാം. www.cmd.kerala.gov.in
ഗെസ്റ്റ് ഇന്‍സ്ട്രക്ടർ
∙ആലപ്പുഴ
പള്ളിപ്പാട് ഗവ. ഐടിഐയിൽ സര്‍വെയര്‍ ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിൽ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം. സര്‍വെയര്‍ ട്രേഡില്‍ എന്‍ടിസിയും 3വര്‍ഷ പരിചയം അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ, 2വര്‍ഷ പരിചയം അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ്ങില്‍ ബിടെകും ഒരു വര്‍ഷ പരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 9നു 11 ന് ഹാജരാവുക. 0479-2406072.
∙തൃശൂർ
ഒല്ലൂർ പീച്ചി ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്. പിഎസ്‌സി റൊട്ടേഷന്‍ ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഇസെഡ് (EZ) വിഭാഗത്തില്‍ നിന്നുമാണ് നിയമനം. യോഗ്യത: അംഗീകൃത ഒട്ടോമൊബീല്‍/ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദം, ഒരു വര്‍ഷ പരിചയം/ഈ വിഷയങ്ങളില്‍ 3വര്‍ഷ അംഗീകൃത ഡിപ്ലോമ, 2വര്‍ഷ പരിചയം/മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിളിൽ എന്‍ടിസി/ എന്‍എസി, 3വര്‍ഷ പരിചയം. അഭിമുഖം ജനുവരി 10 നു 10.30 ന് ചാലക്കുടി ഗവ. ഐടിഐയില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0480–2701491.
∙കോഴിക്കോട്
പേരാമ്പ്ര ഗവ. ഐടിഐ യില്‍ മെക്കാനിക് അഗ്രിക്കള്‍ചറല്‍ മെഷിനറി ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം. അഭിമുഖം ജനുവരി 14 നു 11 ന്. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്, ഒരു വര്‍ഷ പരിചയം/ 3വര്‍ഷ ഡിപ്ലോമ, 2 വര്‍ഷ പരിചയം/ എന്‍ടിസി എന്‍എസി, 3വര്‍ഷ പരിചയം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 9400127797.
∙എറണാകുളം
പറവൂർ ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി 10ന്