സ്വകാര്യ കമ്പനികളില്‍ ജോലി; യോഗ്യത പ്രശ്‌നമില്ല; ആയിരത്തിനടുത്ത് ഒഴിവുകള്‍
സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള 789 ഒഴിവുകളിലേക്ക് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് - മോഡല്‍ കരിയര്‍ സെന്റര്‍ മൂവാറ്റുപുഴക്ക് കീഴില്‍ ജോലിക്കാരെ നിയമിക്കുന്നു. മാറാടി ഗ്രാമപഞ്ചായത്ത് ഹാളില്‍വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക. താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 മണിക്ക് സ്ഥലത്ത് എത്തിച്ചേരുക.
യോഗ്യത
എംബിഎ, ഡിഫാര്‍മ, ഫാഷന്‍ ഡിസൈന്‍ ,ഡിഗ്രി, ബികോം+ ടാലി, എംബിഎ (HR) , എംഎസ് സി ബയോടെക്‌നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഐടി ഐ, ഡിപ്ലോമ, ബിരുദം, പിജി, പത്താം ക്ലാസ്, പ്ലസ്ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്) തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
പ്രായപരിധി
18 വയസ് മുതല്‍ 60 വയസിനടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. 45 വയസ് കഴിഞ്ഞവര്‍ കമ്പനി ഡീറ്റയില്‍സ് വായിച്ചതിന് ശേഷം മാത്രം പങ്കെടുക്കുക.
ഇന്റര്‍വ്യൂ
മാറാടി ഗ്രാമപഞ്ചായത്ത് ഹാളില്‍വെച്ച് ജനുവരി 24ന് മേള നടക്കും. രാവിലെ 10 മുതല്‍ 2.30 വരെയാണ് സമയം.
രജിസ്‌ട്രേഷന്‍: Click