For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ഷേത്രം ട്രസ്റ്റിൽ ഒാഫിസർ, സെക്യൂരിറ്റി അവസരം; സ്പോർട്സ് കേരളയിലും മിൽമയിലും മാനേജർ… ബിരുദക്കാർക്ക് നിരവധി അവസരങ്ങൾ!

Thozhilvaartha,government-jobs,my kerala jobs,


ശമ്പളം 20,000 മുതൽ 43,500 വരെ! ബിരുദക്കാർക്കും കുറവ് യോഗ്യതക്കാർക്കും ഉയർന്ന ശമ്പളത്തിൽ ജോലി. അവസരം പാഴാക്കാതെ ഉടനെ അപേക്ഷിക്കാം..

• പ്രോസസിങ് മാനേജർ

തിരുവനന്തപുരത്തെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിനു കീഴിലെ കേരള ചിക്കനിൽ പ്രോസസിങ് മാനേജരുടെ ഒരൊഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.

∙ യോഗ്യത: എംവിഎസ്‌സി ബിരുദം ഇൻ ലൈവ്സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജി, ഒരു വർഷ പരിചയം അല്ലെങ്കിൽ ബിവിഎസ്‌സി ബിരുദം ഇൻ ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസിങ്.പ്രായം: 35. ശമ്പളം: 40,000. www.keralachicken.org.in

• ലബോറട്ടറി അസിസ്റ്റന്റ്

ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിൽ ലബോറട്ടറി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ജനുവരി 30 വരെ അപേക്ഷിക്കാം.

യോഗ്യത: പിജി ഇൻ ലൈഫ് സയൻസ്. ശമ്പളം: 20,000. പ്രായപരിധി: 30. www.iav.kerala.gov.in

• ഫിനാൻസ് മാനേജർ

തിരുവനന്തപുരത്തെ സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫിനാൻസ് മാനേജറുടെ ഒരൊഴിവ്. കരാർ നിയമനം. ജനുവരി 31 വരെ careers.skf@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷിക്കാം.

www.dsya.kerala.gov.in

• ക്ഷേത്രം ട്രസ്റ്റിൽ ഒഴിവുകൾ

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ എക്സിക്യൂട്ടീവ് ഒാഫിസർ (ക്ഷേത്രം), സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ മാത്രം), കഴകം, തിടപ്പള്ളി ശാന്തി തസ്തികകളിൽ കരാർ നിയമനം. ഫെബ്രുവരി 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.attukal.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

• എഡിറ്റോറിയൽ അസിസ്റ്റന്റ്

കോട്ടയം റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിൽ (RRII) എഡിറ്റോറിയൽ അസിസ്റ്റന്റിന്റെ ഒരൊഴിവ്. ഒരു വർഷ നിയമനം. ഇന്റർവ്യൂ ജനുവരി 30 ന്.

യോഗ്യത: ബിരുദം, ഡേറ്റ എൻട്രി അറിവ്, ഡിടിപി ജോലി പരിചയം, ഇംഗ്ലിഷിൽ പ്രാവീണ്യം. പ്രായപരിധി: 26. ശമ്പളം: 20,000.

www.rubberboard.org.in

• വെറ്ററിനറി ഓഫിസർ

തിരുവനന്തപുരം റീജനൽ കോഒാപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ 2 അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 29നു. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, ഒരു വർഷ പരിചയം. പ്രായപരിധി: 40. ശമ്പളം: 43,500. www.milmatrcmpu.com 

Post a Comment