വാച്ച്മാന്‍, കെയര്‍ ടേക്കര്‍ തുടങ്ങി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി അവസരങ്ങൾ:
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം, ഗവ. ഒബ്‌സര്‍വേഷന്‍ ഹോം, ഗവ. പ്ലേസ് ഓഫ് സേഫ്റ്റി എന്നീ സ്ഥാപനങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.
ജോലി ഒഴിവുകൾ
കെയര്‍ ടേക്കര്‍, കുക്ക്, വാച്ച്മാന്‍ എന്നീ തസ്തികകളിലേക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് പ്ലസ്ടു/ പ്രീഡിഗ്രി തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
എട്ടാം തരം പാസ്സായ പാചക കലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കുക്കിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
വാച്ച്മാന്റെ ഒഴിവിലേക്ക് ഏഴാം തരം പാസ്സായ സെക്യൂരിറ്റി സര്‍വ്വീസില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
താല്‍പര്യമുളളവര്‍ ജനുവരി 29 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.