എസ്.ഐ, അസിസ്റ്റന്റ്, ഹെൽപ്പർ, ജയിലർ, പ്രിസൺ ഓഫീസർ; 54 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം നാളെ അവസാനിക്കും
യൂണിവേഴ്‌സിറ്റികളിൽ അസിസ്റ്റൻറ്, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ഹയർസെക്കണ്ടറി ടീച്ചർ ഉൾപ്പെടെ 54 തസ്തികകളിലേക്കായി കേരള പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനം നാളെ അവസാനിക്കും. പത്താം ക്ലാസുമുതൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാനാവും. നാട്ടിൽ സ്ഥിര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. ഒഴിവുള്ള തസ്തികകൾ ചുവടെ,
1. യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ്
2. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി (കാറ്റഗറി 1 - ഓപൺ മാർക്കറ്റ്, കാറ്റഗറി 2 - കോൺസ്റ്റാബുലറി).
3. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി (കാറ്റഗറി 1 - ഓപൺ മാർക്കറ്റ്, കാറ്റഗറി 2 - മിനിസ്റ്റീരിയൽ, കാറ്റഗറി 3 - കോൺസ്റ്റാബുലറി)
4. അസി. പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്.
5.ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻറ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി.
6. അസി. പ്രോഗ്രാമർ.
7. സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) - തസ്തികമാറ്റം മുഖേന.
8. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇൻ ജിയോളജി.
9. നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (ജൂനിയർ).
10. അസിസ്റ്റൻറ് ജയിലർഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപൺ പ്രിസൺ/സൂപ്പർവൈസർ ബോർസ്റ്റൽ സ്കൂൾ/ആർമർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ലക്ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ട്രെയിനിങ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ (നേരിട്ടും തസ്തികമാറ്റം മുഖേനയും).
11. ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ)
12.റഫ്രിജറേഷൻ മെക്കാനിക്ക് (എച്ച്.ഇ.ആർ).
13. ജൂനിയർ പെട്രോളജിക്കൽ അനലിസ്റ്റ്.
14. കുക്ക് ഗ്രേഡ്-2
15. മത്സ്യഫെഡിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ.
16. ഹൗസിങ് ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1/ഓവർസീയർ (സിവിൽ).
17. ഓവർസീയർ ഗ്രേഡ്-1 (സിവിൽ).
18. സൂപ്പർവൈസർ (പേഴ്സണൽ ആൻറ് അഡ്മിനിസ്ട്രേഷൻ).
19. ഇലക്ട്രീഷ്യൻ.
20. ഇലക്ട്രിക്കൽ ഹെൽപ്പർ.
21.സെക്യൂരിറ്റി ഗാർഡ്.
22. റബർമാർക്കിൽ ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ) - പാർട്ട് 1
Website: https://www.keralapsc.gov.in/
.jpg)