For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആരോ​ഗ്യ കേരളത്തിൽ ജോലിയവസരം; 78000 രൂപ വരെ ശമ്പളം വാങ്ങാം; ഇപ്പോൾ അപേക്ഷിക്കാം

Kerala job

ആരോ​ഗ്യ കേരളത്തിൽ ജോലിയവസരം;  78000 രൂപ വരെ ശമ്പളം വാങ്ങാം; ഇപ്പോൾ അപേക്ഷിക്കാം 


ആരോഗ്യ കേരളത്തിൽ നിരവധി ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പരീക്ഷയില്ലാതെ ഇന്റർവ്യൂ മാത്രം നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്. നഴ്‌സ്, ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലായി ഒഴിവുകൾ വന്നിട്ടുണ്ട്. താൽപര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ജനുവരി 9നുള്ളിൽ അപേക്ഷ പൂർത്തിയാക്കണം.

തസ്തികയും ഒഴിവുകളും

ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി (DHFWS), നാഷണൽ റൂറൽ ഹെൽത്ത് മിഷന് കീഴിൽ റിക്രൂട്ട്‌മെന്റ്. 

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ജെപിഎച്ച്എൻ/ ആർബിഎസ്‌കെ നഴ്‌സ്, ഓഡിയോളജിസ്റ്റ്, ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ. 

പ്രായപരിധി

തസ്തികപ്രായ0സ്‌പെഷ്യലിസ്റ്റ് ഡോക്ടർ 67 വയസ് വരെഫിസിയോതെറാപ്പിസ്റ്റ്  40 വയസ് വരെഓഡിയോളജിസ്റ്റ്  40 വയസ് വരെജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ  40 വയസ് വരെമിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ  40 വയസ് വരെജെപിഎച്ച്എൻ/ആർബിഎസ്‌കെ നഴ്സ്40 വയസ് വരെ

യോ​ഗ്യത

ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ്

എസ്എസ്എൽസി, സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെപിഎച്ച്എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എഎൻഎം കോഴ്സ്), സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ

 ഒരു വർഷത്തെ യോഗ്യതാനന്തര പരിചയമുള്ള ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജിഎൻഎം.

കെഎൻസി രജിസ്‌ട്രേഷനോടുകൂടിയ എംഎസ്സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയം.

ഓഡിയോളജിസ്റ്റ് 

ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബാച്ചിലർ (ബിഎഎസ്എൽപി) / ഡിഎച്ച്എൽഎസ്, സാധുവായ ആർസിഐ രജിസ്‌ട്രേഷൻ, ആവശ്യമായ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. 

ഫിസിയോതെറാപ്പിസ്റ്റ് 

ഫിസിയോതെറാപ്പിസ്റ്റ് ബാച്ചിലർ (ബിപിടി), യോഗ്യതാനന്തരം കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ 

ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിൻ, ഇഎൻടി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎം&ആർ) എന്നിവയിൽ എംബിബിഎസ് ബിരുദം, കൺസേൺഡ് സ്‌പെഷ്യാലിറ്റിയിൽ പിജി അല്ലെങ്കിൽ ഡിപ്ലോമ ടിസിഎംസി/ കേരള മെഡിക്കൽ കൗൺസിലിന് കീഴിൽ സ്ഥിരം രജിസ്‌ട്രേഷൻ.

ശമ്പളം

തസ്തികശമ്പളംസ്‌പെഷ്യലിസ്റ്റ് ഡോക്ടർ പ്രതിമാസം 17000 രൂപ ഫിസിയോതെറാപ്പിസ്റ്റ്  പ്രതിമാസം 20500 രൂപ ഓഡിയോളജിസ്റ്റ്   പ്രതിമാസം 30000 രൂപജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ  പ്രതിമാസം 30000 രൂപ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ  പ്രതിമാസം 24000 രൂപജെപിഎച്ച്എൻ/ആർബിഎസ്‌കെ നഴ്സ്പ്രതിമാസം 78000 രൂപ

അപേക്ഷിക്കേണ്ട വിധം

യോ​ഗ്യരായ ഉദ്യോ​ഗാർഥികൾക്ക് ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.arogyakeralam.gov.in/  സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 09.

Post a Comment