സമയം തീരുന്നു; കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ജോലിയവസരം; വേഗം അപേക്ഷിച്ചോളൂ
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ വന്നിട്ടുള്ള ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I/ ഓവർസീയർ (സിവിൽ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. സംസ്ഥാന തലത്തിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ- ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I/ ഓവർസീയർ (സിവിൽ) റിക്രൂട്ട്‌മെന്റ്.
തസ്തികഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I/ ഓവർസീയർ (സിവിൽസ്ഥാപനംKerala State Housing Boardകാറ്റഗറി നമ്പർ461 /2025 അപേക്ഷ തീയതി31.12.2025 ബുധന്‍
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപമുതൽ 56,700 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007 നും ഇടയിൽജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യത
എസ്.എസ്.എൽ.സി യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം. താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലുമൊരു യോഗ്യത നേടിയിരിക്കണം.
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന സിവിൽ എഞ്ചിനീയറിംഗ് മെമ്പർഷിപ്പ് പരീക്ഷയുടെ 'എ' യും 'ബി' യും സെക്ഷനുകൾ ജയിച്ചിരിക്കണം.
- കേരള സർക്കാരിന്റെ ത്രിവൽസര സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
.jpg)