For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

26,500 തുടക്ക ശമ്പളം; തദ്ദേശ വകുപ്പില്‍ സ്ഥിര ജോലി; ജില്ലകളില്‍ ഒഴിവുകള്‍

Kerala job

26,500 തുടക്ക ശമ്പളം; തദ്ദേശ വകുപ്പില്‍ സ്ഥിര ജോലി; ജില്ലകളില്‍ ഒഴിവുകള്‍

 


തദ്ദേശ സ്വയംഭരണ വകുപ്പില്‍ ട്രേസര്‍ തസ്തികയില്‍ ജോലി നേടാന്‍ അവസരം. ജില്ല അടിസ്ഥാനത്തില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 4ന് മുന്‍പായി പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് വിഭാഗത്തില്‍ ട്രേസര്‍. ജില്ല അടിസ്ഥാനത്തില്‍ ആകെ ഒഴിവുകള്‍ 03.

Department : Local Self GovernmentName of post : TracerCATEGORY NO: 633/2025Last Date of Application04.02.2026

തൃശൂര്‍ = 02 ഒഴിവ്
വയനാട് = 02 ഒഴിവ്

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

ബില്‍ഡിങ് ഡ്രോയിങ് ആന്റ് എസ്റ്റിമേറ്റിങ് (ഹയര്‍) പാസായിരിക്കണം. 

സര്‍വേയിങ് ആന്റ് ലെവിങ് (ലോവര്‍) പാസായിരിക്കണം. 

കെജിടിഇ/ എംജിടിഇയില്‍ ഉള്‍പ്പെട്ട താഴെ പറയുന്നവയില്‍ ബബില്‍ഡിങ് മെറ്റീരിയല്‍സ് ആന്റ് കണ്‍സ്ട്രക്ഷന്‍ (ലോവര്‍), ജ്യോമട്രിക്കല്‍ ഡ്രോയിങ് (ലോവര്‍) ഒരു വിഷയത്തില്‍ കൂടി പാസായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                               

വിജ്ഞാപനം:  CLICK 

Post a Comment