For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ദിവസം 4000 രൂപ! മിൽമയിൽ ജോലിയവസരം; അപേക്ഷ 23 വരെ

ദിവസം 4000 രൂപ! മിൽമയിൽ ജോലിയവസരം; അപേക്ഷ 23 വരെ 

മിൽമയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. മാർക്കറ്റിങ് കൺസൾട്ടന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി ജനുവരി 23.

തസ്തികയും ഒഴിവുകളും

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ- (മിൽമ)- മാർക്കറ്റിങ് കൺസൾട്ടന്റ്. ആകെ ഒഴിവുകൾ 01.
ഒരു വർഷത്തേക്കാണ് കരാർ കാലാവധി. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി നീട്ടാൻ സാധ്യതയുണ്ട്. 

പ്രായപരിധി

50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.12.2025 അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 4000 രൂപ വേതനമായി ലഭിക്കും. 

Start date for submitting online applicationDecember 24, 2025 (10:00 A.M.)Last date for submitting online application January 23, 2026 (05:00 P.M.) 

യോഗ്യത

മാർക്കറ്റിങ്ങിൽ സ്‌പെഷ്യലൈസേഷനോടെ എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

ഡയറി/ ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയിൽ മാനേജീരിയൽ തസ്തികയിൽ ജോലി ചെയ്തുള്ള 10 വർഷത്തെ എക്‌സ്പീരിയൻസ് വേണം. 

ചുമതലകൾ

പരസ്യം, ബ്രാൻഡിംഗ്, ഡിജിറ്റൽ, ഇ-കൊമേഴ്‌സ്, വിൽപ്പന, വിതരണം, ഉപഭോക്തൃ ആശയവിനിമയം എന്നിവയാണ് മാർക്കറ്റിംഗ് കൺസൾട്ടൻ്റിൻ്റെ പ്രധാന ചുമതലകൾ. വാർഷിക പരസ്യം തയ്യാറാക്കുക, മാസ് മീഡിയാ പ്രചാരണങ്ങൾ കൈകാര്യം ചെയ്യുക, മിൽമയുടെ സോഷ്യൽ മീഡിയ സാന്നിധ്യം ശക്തമാക്കുക, ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ മിൽമയുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ഓൺലൈൻ വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യുക, കേരളത്തിനകത്തും പുറത്തുമുള്ള വിൽപ്പന, വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുക, കയറ്റുമതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക, ഉത്പന്ന പ്രചാരണവും ഉപഭോക്തൃ ബന്ധവും വർദ്ധിപ്പിക്കുക, മിൽമയുടെ സഹകരണ പാരമ്പര്യവും ഗുണമേന്മയും ഉയർത്തിക്കാട്ടുന്ന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് പ്രധാന ചുമതലകൾ.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജിൽ നിന്ന് മിൽമയുടെ മാർക്കറ്റിങ് കൺസൾട്ടന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക. ശേഷം തന്നിരിക്കുന്ന അപ്ലെെ നൗ ബട്ടൺ ഉപയോ​ഗിച്ച് അപേക്ഷ പൂർത്തിയാക്കുക. 

അപേക്ഷ: https://cmd.kerala.gov.in/ 

വിജ്ഞാപനം:  Click 

Post a Comment