പത്താം ക്ലാസ് മുതൽ യോഗ്യത; സർക്കാർ സർവ്വേ-മണ്ണ് സംരക്ഷണ വകുപ്പിൽ നിരവധി ഒഴിവുകൾ; 50000 വരെ ശമ്പളം വാങ്ങാം
സർവ്വേ-മണ്ണ് സംരക്ഷണ വകുപ്പിന്റെ (DSSSC) ദേശീയ മണ്ണ് ഭൂപട നിർമ്മാണ പദ്ധതിയിൽ വിവിധ തസ്തികകളിലായി ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. സോയിൽ സർവേ ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, ലാസ്‌കർ, അറ്റൻഡർ തുടങ്ങിയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ജനുവരി 22ന് മുൻപായി സിഎംഡി വെബ്സെെറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
Soil Survey Officer12 Field Assistant19Lascar16Research Assistant 12Lab Assistant 07Lab Attender 07Field Assistant 07Lascar 12GIS Experts 20Project Consultant 02Data Entry Operator07
പ്രായപരിധി
പ്രോജക്ട് കൺസൾട്ടന്റ് ഒഴികെയുള്ള തസ്തികകളിലെയും ഉയർന്ന പ്രായപരിധി 36 വയസ്സാണ്.
യോഗ്യത
സോയിൽ സർവേ ഓഫീസർ
ബിഎസ്.സി അഗ്രികൾച്ചർ, കൂടെ ആറ് മാസത്തെ എക്‌സ്പീരിയൻസ്.
ഫീൽഡ് അസിസ്റ്റന്റ്
വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ വിജയം.
ലാസ്‌കർ
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
റിസർച്ച് അസിസ്റ്റന്റ്
ബിഎസ്.സി അഗ്രികൾച്ചർ സർട്ടിഫിക്കറ്റ്. ആറ് മാസത്തെ ലാബ് എക്‌സ്പീരിയൻസ്.
ലാബ് അസിസ്റ്റന്റ്
ബി.എസ്.സി ലൈഫ് സയൻസ് (കെമിസ്ട്രിയുള്ളവർക്ക് മുൻഗണന).
ലാബ് അറ്റൻഡർ
പത്താം ക്ലാസ് വിജയം
ഫീൽഡ് അസിസ്റ്റന്റ് (ലബോറട്ടറി)
വി.എച്ച്.എസ്.സഇ അഗ്രികൾച്ചർ വിജയം.
ജി.ഐ.എസ് എക്‌സ്‌പേർട്ട്
ജിയോ ഇൻഫർമാറ്റിക്‌സിൽ പിജി
പ്രോജക്ട് കൺസൾട്ടന്റ്
സോയിൽ സർവേയിൽ കുറഞ്ഞത് 15 വർഷത്തെ എക്‌സ്പീരിയൻസ്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
പ്ലസ് ടു വിജയം. കൂടെ ഡിസിഎ. ഒരു വർഷത്തെ എക്‌സ്പീരിയൻസ്.
ശമ്പളം
Soil Survey OfficerRs. 46,230/- Field AssistantRs. 21,070/-LascarRs. 19,310/-Research Assistant Rs. 46,230/-Lab Assistant Rs. 21,070/-Lab Attender Rs. 19,310/-Field Assistant Rs. 21,070/-Lascar Rs. 19,310/-GIS Experts Rs. 32,550/-Project Consultant Rs. 50,000/-Data Entry OperatorRs. 22,240/-
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ- റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് DSSSC റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി തന്നിരിക്കുന്ന അപ്ലെെ ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കുക. അവസാന തീയതി ജനുവരി 22.
