പത്താം ക്ലാസുകാര്‍ക്ക് റിസര്‍വ് ബാങ്കില്‍ അറ്റന്‍ഡറാവാം; വിവിധ സംസ്ഥാനങ്ങളിലായി 572 ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 04
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി നേടാന്‍ അവസരം. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് പുതിയ നിയമനങ്ങള്‍ വിളിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ- ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 572.
അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 15അപേക്ഷ അവസാനിക്കുന്ന തീയതി: ഫെബ്രുവരി 4
പ്രായപരിധി
18 മുതല്‍ 25 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,250 രൂപമുതല്‍ 53,550 രൂപവരെ ശമ്പളമായി ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം.
ഡിഗ്രിക്കാര്‍ക്കും മറ്റ് ഉന്നത യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാവില്ല.
അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്
ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് ഹാജരാവണം. അതില്‍ വിജയിക്കുന്നവര്‍ക്കായി ഭാഷാ പ്രാവീണ്യ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടായിരിക്കും.
റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിങ്ങനെ 120 മാര്‍ക്കിന്റെ 120 ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, ഇഡബ്ല്യൂഎസ്, ജനറല്‍ വിഭാഗക്കാര്‍ക്ക് 450 രൂപമതി.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആര്‍.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ഓഫീസ് അറ്റന്‍ഡന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. ശേഷം രജിസ്റ്റര്‍ ചെയ്ത്, ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ പൂര്‍ത്തിയാക്കുക.
