60,000 ശമ്പളത്തില്‍ കുടുംബശ്രീയില്‍ ജോലി; അപേക്ഷ ഫെബ്രുവരി 05 വരെ; യോഗ്യതയറിയാം
കുടുംബശ്രീ സംസ്ഥാന മിഷനില്‍ ജോലി നേടാന്‍ അവസരം. പ്രോജക്ട് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖാന്തിരം അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 05.
തസ്തികയും ഒഴിവുകളും
കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രോജക്ട് മാനേജര്‍ (മൈക്രോ ഫിനാന്‍സ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി
45 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. പ്രായം 2025 നവംബര്‍ 30 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
എംബിഎ/ എംഎസ്ഡബ്ല്യൂ/ റൂറല്‍ ഡെവലപ്‌മെന്റ് പിജി ബിരുദം/ പിജിഡിഎം/ പിജിഡിആര്‍എം/ റൂറല്‍ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനോട് കൂടിയ എംകോം എന്നീ യോഗ്യതയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.
മൈക്രോ ഫിനാന്‍സ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
സര്‍ക്കാര്‍/ പൊതുമേഖല പരിചയക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.
ഉത്തരവാദിത്വങ്ങള്‍
കുടുംബശ്രീയിലെ മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ആശയങ്ങള്‍ രൂപീകരിക്കുക. പദ്ധതി ആസൂത്രണം ചെയ്യുക, ഏകോപിപ്പിക്കുക. സംസ്ഥാനത്തിന് അകത്തും, പുറത്തുമുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05 ആണ്. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
അപേക്ഷ: https://cmd.kerala.gov.in/
