For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിൽ സ്ഥിര ജോലി; 60,700 രൂപവരെ ശമ്പളം വാങ്ങാം; അപേക്ഷ നാളെ അവസാനിക്കും

Kerala job

സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിൽ സ്ഥിര ജോലി; 60,700 രൂപവരെ ശമ്പളം വാങ്ങാം; അപേക്ഷ നാളെ അവസാനിക്കും



കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ വന്നിട്ടുള്ള ഇൻസ്ട്രക്ടർ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്. ആകെ രണ്ട് ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ബുക്ക് ബൈൻഡിങ്). ആകെ രണ്ട് ഒഴിവുകൾ. 

തസ്തികInstructor (Book Binding)സ്ഥാപനംSocial Justiceകാറ്റഗറി നമ്പർ 555/2025അപേക്ഷ തീയതി2026 ജനുവരി 14.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപമുതൽ 60,700 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി 

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകൾ 

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ (ലോവർ) അല്ലെങ്കിൽ എം.ജി.ടി.ഇ (ലോവർ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                          

വിജ്ഞാപനം:  CLICK 

Post a Comment