For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കുടുംബശ്രീയിൽ കമ്പനി സെക്രട്ടറി റിക്രൂട്ട്മെന്റ്; അപേക്ഷ തീയതി നീട്ടി; 70,000 രൂപ ശമ്പളത്തിൽ ജോലി നേടാം

Dubai

കുടുംബശ്രീയിൽ കമ്പനി സെക്രട്ടറി റിക്രൂട്ട്മെന്റ്; അപേക്ഷ തീയതി നീട്ടി; 70,000 രൂപ ശമ്പളത്തിൽ ജോലി നേടാം


 



കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KBFPCL) ൽ ജോലി നേടാൻ അവസരം. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് തപാൽ മുഖേന അയക്കണം. അവസാന തീയതി ജനുവരി 15 വരെ നീട്ടി. 

തസ്തികയും ഒഴിവുകളും

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ കമ്പനി സെക്രട്ടറി. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ നിരക്കിലാണ് ശമ്പളം അനുവദിക്കുക. 

പ്രായപരിധി

അപേക്ഷകർ 50 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. പ്രായം 2026, ജനുവരി1 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) അസോസിയേറ്റ് മെമ്പർഷിപ്പ് വേണം. 

കമ്പനി സെക്രട്ടറി യോഗ്യതയ്ക്ക് ശേഷം അഞ്ച് വർഷത്തെ നിയമപരവും റെഗുലേറ്ററി കാര്യങ്ങളിലുമുള്ള പ്രവൃത്തി പരിചയം. 

കമ്പനി നിയമങ്ങളെ കുറിച്ച് പരിജ്ഞാനം. 

ഉത്തരവാദിത്വങ്ങൾ

കമ്പനിയുടെ നിയമപരമായ അനുസരണങ്ങൾ ഉറപ്പാക്കുക, 

വാർഷിക റിപ്പോർട്ടുകൾ, എജിഎം/ഇജിഎം മിനിറ്റ്‌സ്, സർക്കുലർ റെസല്യൂഷനുകൾ എന്നിവ തയ്യാറാക്കുക 

ഓഹരി അലോട്ട്‌മെന്റുകൾ, പേരുമാറ്റങ്ങൾ, അംഗീകൃത മൂലധനം വർദ്ധിപ്പിക്കുക

ഓഡിറ്റർമാർ, നിയമോപദേഷ്ടാക്കൾ, മറ്റ് ബാഹ്യ ഉപദേശകർ എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുക 

കരാറുകൾ, ധാരണാപത്രങ്ങൾ (MOUs), ധനകാര്യ രേഖകൾ എന്നിവയുൾപ്പെടെ നിയമപരമായ രേഖകൾ തയ്യാറാക്കുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കേരള ചിക്കൻ വെബ്‌സൈറ്റ് സന്ദർശിച്ച് കരിയർ പേജ് തിരഞ്ഞെടുക്കുക. ശേഷം കമ്പനി സെക്രട്ടറി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം തപാൽ മുഖേന അയക്കണം.

വിലാസം:ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്,ടി.സി. 94/3171, സെന്റ് ആൻസ് ചർച്ചിന് എതിർവശം, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, 695024

അപേക്ഷാ കവറിന് പുറത്ത് 'കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ഫീസ് നൽകേണ്ടതില്ല. 

Website: https://cmd.kerala.gov.in/wp-content/uploads/2026/01/KBFPCL_CS-Renotification.pdf 

Post a Comment