നിയമസഭയിലേക്ക് അസിസ്റ്റന്റ് നിയമനം; 83,000 രൂപവരെ ശമ്പളം; യോഗ്യതയറിയാം
കേരള നിയമസഭാ സെക്രട്ടറിയേറ്റിന് കീഴിൽ വന്നിട്ടുള്ള കാറ്റലോഗ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് വിജ്ഞാപനം ഫെബ്രുവരി 4ന് അവസാനിക്കും.പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
തസ്തികയും ഒഴിവുകളും
കേരള നിയമസഭാ സെക്രട്ടറിയേറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.
Department : Kerala Legislature SecretariatName of Post : Catalogue AssistantCATEGORY NO: 723/2025Last Date For Application 04.02.2026
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 39,300 രൂപമുതല്‍ 83,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 39നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം.
ലൈബ്രറി സയന്‍സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
