ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അവസരങ്ങൾ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല 'നിയുക്തി മെഗാ തൊഴിൽ മേള 2025-26' പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽ ദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.
യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്.
https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.
2) അഭിമുഖം 13ന്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18-35 വയസ്. മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി പങ്കെടുക്കണം.
3) വോക്ക് ഇന്‍ ഇന്റര്‍വ്യൂ.
പട്ടയമിഷന്റെ ഭാഗമായി പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ ആപ്ലിക്കഷനില്‍ ഡിപ്ലോമ. ജനുവരി 14ന് രാവിലെ 11 ന് കലക്‌ട്രേറ്റില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
3) കൊടുങ്ങല്ലൂർ താലൂക്കിലെ ശ്രീ അയിരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 30ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി മലപ്പുറം അസിസ്റ്റന്റ് കമീഷണറുടെ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.
ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30ന് വെറ്റിനറി ഡോക്ടർ തസ്തികയിലേക്കും, 11.30ന് ഡ്രൈവർ കം അസിസ്റ്റന്റ് തസ്തികയിലേക്കുമുള്ള ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം തൃശൂർ പറവട്ടാനിയിലുള്ള ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ഹാജരാകണം.
