For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം




ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. 

20 വയസിനും 60 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയില്‍ കവിയരുത്. മാനസിക- ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉള്ളവര്‍ 18 വയസിന് താഴെ പ്രായം വരുന്ന കുട്ടികളുള്ളവര്‍, ബിപിഎല്‍ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിപിഎല്‍ വിഭാഗത്തിന്റെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. സബ്‌സിഡി കിഴിച്ചുള്ള വായ്പാ തുകയ്ക്ക് 6 ശതമാനം നിരക്കില്‍ പലിശ ഈടാക്കും. 

അപേക്ഷകള്‍ www.ksmdfc.org മുഖേന ഓണ്‍ലൈനായി അയക്കാം. കൂടാതെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായി പൂരിപ്പിച്ച് നേരിട്ടും തപാല്‍ മുഖേനയും കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ്, റീജിയനല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാം.

the state minority welfare department has launched a self-employment scheme for minority women, including widows, divorced women, and abandoned women.

Post a Comment